സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അഭിനയ രംഗത്തേക്ക്..

കോട്ടയം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ലഘു ചിത്രത്തില്‍ അഭിനയിക്കുന്നു. വാര്‍ധക്യം വൃദ്ധസദനത്തിലുള്ളിലെ ചുവരുകള്‍ക്കുള്ളിലേക്ക് തളച്ചിടപ്പെടുന്നവരുടെ ജീവിതം പ്രമേയമാക്കിയ ചെറുചിത്രത്തില്‍ കെപിഎസി ലളിതയ്ക്കൊപ്പമാണ് ദിവ്യ മുഖ്യ വേഷത്തിലെത്തുന്നത്.

സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അഭിനയ രംഗത്തേക്ക്..

കൊച്ചി: കോട്ടയം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ലഘു ചിത്രത്തില്‍ അഭിനയിക്കുന്നു. വാര്‍ധക്യം മൂലം വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നവരുടെ ജീവിതത്തെ പ്രതിപാദിക്കുന്ന   ' ഏലിയാമ്മ ചേട്ടത്തിയുടെ ആദ്യ ക്രിസ്മസ്' എന്ന  ചെറുചിത്രത്തില്‍ കെപിഎസി ലളിതയ്ക്കൊപ്പമാണ് ദിവ്യ മുഖ്യ വേഷത്തിലെത്തുന്നത്.

എന്തുകൊണ്ട് അഭിനയം പോലെ  പരിചിതമല്ലാത്ത ഒരു മേഖലയിലേക്ക്  പ്രവേശിക്കുന്നു എന്ന ചോദ്യത്തിന് സമൂഹത്തിനു നന്മയുള്ള  സന്ദേശം പകരുന്ന ഒരു ഉദ്യമമായതിനാലാണ് താന്‍ ഈ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാമെന്നു തീരുമാനിച്ചതെന്നാണ് ദിവ്യയുടെ ഉത്തരം. വെല്ലൂര്‍ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയ ദിവ്യ 48-ആം റാങ്കോടെയാണ് 2013ല്‍ സിവില്‍ സര്‍വീസ് നേടുന്നത്. അന്ന് മുതല്‍  ശേഷം തന്നെ തേടി കുറേ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍, കഥാപാത്രങ്ങള്‍ കാമ്പുള്ളതായി  തോന്നാത്തതിനാല്‍ അഭിനയിച്ചില്ലെന്നും നല്ല ഓഫറുകള്‍ വന്നാല്‍ സിനിമ ചെയ്യാനിഷ്ടമാണെന്നും ദിവ്യ വിശദീകരിച്ചു.

ബെന്നി ആശംസയാണ് ഈ ചെറുചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജൂണില്‍ ചിത്രീകരണം ആരംഭിക്കും.