സ്റ്റീവന്‍ സ്മിത്ത് ഐ പി എല്ലില്‍ നിന്നും പിന്മാറി

പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമംഗമായ സ്റ്റീവന്‍ സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി.

സ്റ്റീവന്‍ സ്മിത്ത് ഐ പി എല്ലില്‍ നിന്നും പിന്മാറി

പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമംഗമായ  സ്റ്റീവന്‍ സ്മിത്ത് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ കൂടിയായ സ്മിത്ത് കൈമുട്ടിനേറ്റ പരിക്കിനെതുടര്‍ന്നാണ്‌ ഇനിയുള്ള മത്സരങ്ങളില്‍ നിന്നും പിന്മാറിയത്.

കഴിഞ്ഞ വാരം ഗുജറാത്ത് ലയണ്‍സിനെതിരേ നടന്ന  മത്സരത്തില്‍ 101 റണ്‍സ് അടിച്ച സ്റ്റീവന്‍ സ്മിത്ത് കരിയറിലെ ആദ്യത്തെ ട്വന്റി-ട്വന്റി സെഞ്ച്വറി നേടിയിരുന്നു. ഈ സീസണില്‍ പരിക്കിനെ തുടര്‍ന്ന് പുറത്താകുന്ന നാലാമത്തെ പൂനെ കളിക്കാരനാണ് സ്റ്റീവന്‍ സ്മിത്ത്. നേരത്തെ കെവിന്‍ പീറ്റേഴ്‌സണ്‍, ഫാഫ് ഡു പ്ലെസിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് ഐ പി എല്ലില്‍ നിന്ന് പിന്മാറിയിരുന്നു. സ്മിത്ത് കൂടി പുറത്ത്പോകുന്നതോടെ എട്ട് മത്സരങ്ങളില്‍ രണ്ട് വിജയവുമായി പോയിന്റ് പട്ടികയില്‍ ആറാമതുള്ള പൂനെയുടെ വിജയസാധ്യത ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.


മെയ് അഞ്ചിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെയാണ് പൂനെയുടെ അടുത്ത മത്സരം.Read More >>