ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ എത്തി ഒരു ദിനം കഴിഞ്ഞിട്ടും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജിഷയുടെ വീട്ടിലെത്തിയില്ല

ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖാ ശര്‍മ്മ കഴിഞ്ഞ ദിവസം ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചിരുന്നു.

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ എത്തി ഒരു ദിനം കഴിഞ്ഞിട്ടും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ജിഷയുടെ വീട്ടിലെത്തിയില്ല

പെരുമ്പാവൂരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ ദേശീയ വനിതാ കമ്മീഷന്‍ എത്തി ഒരു ദിനം കഴിഞ്ഞിട്ടും സംസ്ഥാന വനിതാ കമ്മീഷന്‍ എത്തിയില്ല. ദേശീയ വനിതാ കമ്മീഷന്‍ അംഗം രേഖാ ശര്‍മ്മ കഴിഞ്ഞ ദിവസം ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചിരുന്നു.

കേരളത്തില്‍വീടുകളില്‍ പോലും സ്ത്രീകള്‍ സുരക്ഷി തരല്ലെന്ന് രേഖാശര്‍മ്മ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും സംഭവത്തില്‍ പൊലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. സര്‍ ക്കാരിന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍മാത്രമാണ് ശ്രദ്ധ. ഹീനമായ കൊലപാതകം നടന്നിട്ട് ദിവസം ആറ് ആയെങ്കിലും പോലീസ് ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

അതേസമയം സംസ്ഥാന വനിതാകമ്മിഷന്‍ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടിയും ഡയറക്ടര്‍ സാംക്രി സ്റ്റി ഡാനിയലും ഇന്ന് വൈകിട്ട് ജിഷയുടെ പെരുമ്പാവൂരിലെ വീട് സന്ദര്‍ശിക്കും. സംഭവം നടന്ന് ഇത്രയും ദിനമായെങ്കിലും ഒരുതവണപോലും ജിഷയുടെ വീടോ, ആശപത്രിയിലുള്ള അമ്മയേയോ സന്ദര്‍ശിക്കാന്‍ ശ്രമിക്കാത്ത സംസ്ഥാന വനിതാ കമ്മീഷനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.