'ഹാപ്പി ബര്‍ത്ത്ഡേ ലാലേട്ടാ.." ; മോഹന്‍ലാലിനു ജന്മദിനാശംസകള്‍ നേര്‍ന്നു സിനിമാലോകം

മെയ് 21 ന് 56 വയസ്സ് തികയുന്ന ലാലേട്ടന് പാട്ടുകൊണ്ട് പിറന്നാളാശംസ തീര്‍ത്തിരിക്കുകയാണ് ഗായിക വിജയലക്ഷ്മിയും കൂട്ടരും.

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മലയാള സിനിമാലോകം. ലാലേട്ടന് തികച്ചും പുതുമയേറിയ ഒരു സമ്മാനം ഒരുക്കിയിരിക്കുകയാണ്  'നമ്മുടെ ലാലേട്ടന്‍’ എന്ന വീഡിയോയിലൂടെ ഒരുകൂട്ടം ആരാധകര്‍. മെയ് 21 ന് 56 വയസ്സ് തികയുന്ന ലാലേട്ടന് പാട്ടുകൊണ്ട് പിറന്നാളാശംസ തീര്‍ത്തിരിക്കുകയാണ് ഗായിക വിജയലക്ഷ്മിയും കൂട്ടരും.

ലാലേട്ടന്റെ ആരാധകനായ അര്‍ഷാദ് ടി പിയുടെ വരികള്‍ക്ക് ലിജോ ജോണ്‍സണാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിജയലക്ഷ്മിയും ലിജോ ജോണ്‍സണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.


"എന്റെ കുട്ടന് പിറന്നാളംശകള്‍.." എന്ന് തുടങ്ങുന്ന കവിയൂര്‍ പൊന്നമ്മയുടെ ആശംകളുമായാണ് വീഡിയോ ആരംഭിക്കുന്നത് . നിരവധി  ചലച്ചത്രതാരങ്ങള്‍ മോഹന്‍ലാലിനു  ആശംസകള്‍ നേരുന്നുണ്ട്. നാദിര്‍ഷാ, സിബിമലയില്‍, ഗോപി സുന്ദര്‍, കെപിഎസി ലളിത, വിജയ് ബാബു, ഉണ്ണി മുകുന്ദന്‍, നീരജ് മാധവ് എന്നിവരും ആശംസയുമായെത്തുന്നുണ്ട്.
വിവിധ സിനിമകളിലെ വേഷങ്ങളും ഗാനങ്ങളും മറ്റും കോര്‍ത്തിണക്കി മോഹന്ലാലിന്റെ അഭിനയജീവിതത്തിലൂടെയുള്ള ഒരു പ്രയാണം കൂടിയാണ് ഈ ജനമദിന വീഡിയോ.