ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍; 200 ഓളം കുടുംബങ്ങളെ കാണാതായി

13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ റെഡ് ക്രോസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊളംബോയില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് 130,000 പേര്‍ പ്രദേശത്ത് നിന്ന് പാലായനം ചെയ്തു.

ശ്രീലങ്കയില്‍ മണ്ണിടിച്ചില്‍; 200 ഓളം കുടുംബങ്ങളെ കാണാതായി

കൊളംബോ: ശ്രീലങ്കയില്‍ മണ്ണിടിച്ചിലില്‍ 200 ഓളം കുടുംബങ്ങളെ കാണാതായി. ഇന്ന് പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. കെഗല്ലെ ജില്ലയിലെ സിരിപുര, പല്ലെബാഗെ, ഇലാജിപ്തിയ എന്നീ മൂന്ന് ഗ്രാമങ്ങള്‍ ദുരിതക്കെടുതിയിലാണ്.

13 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ശ്രീലങ്കന്‍ റെഡ് ക്രോസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൊളംബോയില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളിലാണ് അപകടമുണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് 130,000 പേര്‍ പ്രദേശത്ത് നിന്ന് പാലായനം ചെയ്തു.

180 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി 300 സൈനികരെ നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Read More >>