ആനക്കുട്ടിയെ കൈവശം വെച്ച ശ്രീലങ്കന്‍ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

ആനക്കുട്ടിയെ നിയമവിരുദ്ധമായി കൈവശം വെച്ച ശ്രീലങ്കന്‍ ജഡ്ജിയെ ശ്രീലങ്കന്‍ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. തിലീന ഗമേജ് എന്ന ജഡ്ജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്

ആനക്കുട്ടിയെ കൈവശം വെച്ച ശ്രീലങ്കന്‍ ജഡ്ജിക്ക് സസ്‌പെന്‍ഷന്‍

കൊളംബോ: ആനക്കുട്ടിയെ നിയമവിരുദ്ധമായി കൈവശം വെച്ച ശ്രീലങ്കന്‍ ജഡ്ജിയെ ശ്രീലങ്കന്‍ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തു. തിലീന ഗമേജ് എന്ന ജഡ്ജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഗമേജിനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അനധികൃതമായി ആനകുട്ടികളെ കൈവശം വെച്ചതിന്റെ പേരില്‍ ശ്രീലങ്കയിലെ നിരവധി പ്രമുഖര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രമുഖ ബുദ്ധ സന്യാസിയടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.

ശ്രീലങ്കയില്‍ സമ്പന്നര്‍ക്കിടയില്‍ ആനക്കുട്ടികളെ കൈവശം വെക്കുന്നത് അഭിമാനത്തിന്റെ ഭാഗമാണ്. ഇതിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍.

Story by