പിറവത്തെ തുണിക്കടയിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ; യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു

പിറവത്തെ തുണിക്കടയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. പിറവത്തെ ചെറുമുഴിക്കല്‍ ടെക്സ്‌റ്റൈല്‍സിലാണ് ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടെത്തിയത്.

പിറവത്തെ തുണിക്കടയിലെ ട്രയല്‍ റൂമില്‍ ഒളിക്യാമറ; യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു

കൊച്ചി: പിറവത്തെ തുണിക്കടയില്‍ നിന്ന് ഒളിക്യാമറ കണ്ടെത്തി. പിറവത്തെ ചെറുമുഴിക്കല്‍ ടെക്സ്‌റ്റൈല്‍സിലാണ് ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടെത്തിയത്.

കടയില്‍ നിന്നും വസ്ത്രം വാങ്ങാനെത്തിയ യുവതിയാണ് ക്യാമറ കണ്ടെത്തിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. സ്ഥാപനത്തില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം ട്രയല്‍ റൂമില്‍ പോയി പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഒരുങ്ങവെയാണ് യുവതി ക്യാമറ ശ്രദ്ധയില്‍ പെടുന്നത്.

ക്യാമറ കണ്ടെടുത്ത യുവതി പൊലീസിന് പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ക്യാമറയാണ് കണ്ടെത്തിയതെന്നാണ് വിവരം.

Story by