ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന് ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

ഹാന്‍ കാംഗിന്റെ ദി വെജിറ്റേറിയന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഹാന്‍ പുരസ്‌കാരം നേടിയത്.

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിന് ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ മികച്ച വിവര്‍ത്തക പുസ്തകത്തിനുള്ള മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗ് അര്‍ഹയായി. തന്റെ വിവര്‍ത്തകയായ ബ്രീട്ടീഷുകാരിയായ ഡിബോറ സ്മിത്തുമായി ഹാന്‍ പുരസ്‌കാരം പങ്കിട്ടു.

ഹാന്‍ കാംഗിന്റെ ദി വെജിറ്റേറിയന്‍ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഹാന്‍ പുരസ്‌കാരം നേടിയത്. ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പ്രൈസ് ലഭിക്കുന്നയാളെന്ന സവിശേഷതയും ഹാനിന് സ്വന്തം.

സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍. മാന്‍ ബുക്കര്‍ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചയ്യപ്പെടുന്നതും ലഭിക്കുന്നതുമായ ആദ്യ കൊറിയന്‍ എഴുത്തുകാരിയാണ് ഹാന്‍ കാംഗ്.

സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 50,000 പൗണ്ടാണ് സമ്മാനത്തുക.