സോളാര്‍ കമ്മീഷന് മുന്‍പാകെ സരിത നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

ക്ലിഫ് ഹൗസ്,ഗസ്റ്റ് ഹൗസ്,റോസ് ഹൗസ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് കൈമാറിയത്. മുഖ്യമന്ത്രിയും ശ്രീധരന്‍ നായരും നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും ഇന്ന് കൈമാറിട്ടുണ്ട്. മാത്രമല്ല കേസുകള്‍ ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്.

സോളാര്‍ കമ്മീഷന് മുന്‍പാകെ സരിത നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

കൊച്ചി: സോളാര്‍ കേസില്‍ സരിത എസ് നായര്‍ കമ്മീഷന് കൂടുതല്‍ തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍  തെളിവുകളാണ് ഇന്ന് കൈമാറിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ നല്‍കിയ മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളാണ് കൈമാറിയത്.

ക്ലിഫ് ഹൗസ്,ഗസ്റ്റ് ഹൗസ്,റോസ് ഹൗസ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് കൈമാറിയത്. മുഖ്യമന്ത്രിയും ശ്രീധരന്‍ നായരും നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും ഇന്ന് കൈമാറിട്ടുണ്ട്. മാത്രമല്ല കേസുകള്‍ ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതിന്റെ രേഖകളും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കു മോന്‍ അയച്ച ഇ മെയില്‍ സന്ദേശങ്ങളും സരിത സോളാര്‍ കമ്മീഷന് നല്‍കി.


ജയിലില്‍ വച്ച എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങളെ കുറച്ചുള്ള തെളിവാണ് കൈമാറിയതെന്ന് സരിത നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കത്തില്‍ പരാമര്‍ശമുള്ള നാല് പേരുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കൈമാറി. സ്വകാര്യത മാനിച്ച് വ്യക്തിപരമായ വീഡിയോകള്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സരിത പറഞ്ഞു.
റഞ്ഞു.

Read More >>