തന്നെ തോല്‍പ്പിച്ചത് മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍

തനിക്കെതിരെ ചരടുവലികള്‍ നടന്നതിന്റെ ഫലമായാണ് പാലക്കാട് മണ്ഡലത്തില്‍ താന്‍ തോറ്റതെന്നും പ്രസ്തുത മണ്ഡലത്തില്‍ 40000 ലധികം വോട്ടുകള്‍ താന്‍ നേടിയതാണെന്നും ശോഭ കത്തില്‍ പറയുന്നുണ്ട്. 25 ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കത്ത് ചര്‍ച്ചയാകുമെന്നാണ് സൂചനകള്‍.

തന്നെ തോല്‍പ്പിച്ചത് മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി  കൃഷ്ണകുമാറാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍

ഒരു സീറ്റ് പിടിച്ച് കേരളത്തില്‍ അക്കൗണ്ട് തുറന്നതിനു പിന്നാലെ ബിജെപി നേതുത്വത്തില്‍ പൊട്ടിത്തെറി. തന്നെ തോല്‍പ്പിച്ചത് മലമ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി പി കൃഷ്ണകുമാറാണെന്ന ഗുരുതര ആരോപണവുമായി പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ബിജെപി നേതൃത്വണത്തിന് പരാതി നല്‍കി. കൃഷ്ണകുമാറിനെതിരെ നടപടി വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്കുവേണ്ടി പ്ര്വര്‍ത്തിക്കേണ്ട ആള്‍ക്കാരെ കൃഷ്ണകുമാര്‍ മലമ്പുഴയില്‍ പ്രവര്‍ത്തിക്കാന്‍ കൊണ്ടുപോകുകയും അതുവഴി തന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണുണ്ടായതെന്നും ശോഭാ സുരേന്ദ്രന്‍ പറയുന്നു. ചാക്ക് എന്ന അപരനാമത്തിലറിയപ്പെടുന്ന വിഎം രാധാകൃഷ്ണന്റെ സഹായം സ്വീകരിച്ചാണ് കൃഷ്ണകുമാര്‍ മലമ്പുഴയില്‍ പ്രവര്‍ത്തിച്ചതെന്ന ഗുരുതര ആരോപണവും ശോഭ സുരേന്ദ്രന്‍ കത്തില്‍ ഉന്നയിക്കുന്നുണ്ട്.