ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

സോപാനം, മന്ത്രിക്കൊച്ചമ്മ, തിരകള്‍ക്കപ്പുറം, സുഭദ്രം, ശുദ്ധമദ്ദളം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി 25ഓളം ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകനാണ് മനോജ് കൃഷ്ണന്‍

ഗായകന്‍ മനോജ് കൃഷ്ണന്‍ അന്തരിച്ചു

എറണാകുളം: പ്രശസ്ത ഗായകന്‍ മനോജ് കൃഷ്ണന്‍ (45) അന്തരിച്ചു. ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം നാളെ കാലത്ത് എട്ട് മണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.

സോപാനം, മന്ത്രിക്കൊച്ചമ്മ, തിരകള്‍ക്കപ്പുറം, സുഭദ്രം, ശുദ്ധമദ്ദളം, മോഹിതം തുടങ്ങിയ ചിത്രങ്ങളിലായി 25ഓളം ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകനാണ് മനോജ് കൃഷ്ണന്‍. തമിഴ്, മലയാളം സിനിമകളില്‍ 30ഓളം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും നിര്‍വഹിച്ചു.

നൂറിലധികം ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മലയാളം തമിഴ് ചാനലുകളില്‍ നിരവധി ടെലിവിഷന്‍ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.