ജീവിച്ചിരിക്കുന്ന 'മെഡിക്കല്‍ കയ്യബദ്ധങ്ങള്‍'

ഇനി, അടുത്ത തവണ നിങ്ങളോ, നിങ്ങളുടെ പ്രിയപ്പെട്ടവരോ, മെഡിക്കൽ ശാസ്ത്രത്തിന്റെ സഹായം തേടുമ്പോൾ, അബദ്ധങ്ങളുടെ പട്ടികയിലെ മറ്റൊരു പേരായി മാറാതിരിക്കുവാൻ ശ്രദ്ധിക്കുക

ജീവിച്ചിരിക്കുന്ന

ആരോഗ്യകരമായ ജീവിതത്തിന് വൈദ്യശാസ്ത്രത്തിന്റെ പങ്ക് ചെറുതല്ല. ഒരു ജന്മം ഭൂമിയുലുണ്ടാകുന്നതും, വിടവാങ്ങുന്നതും വൈദ്യശാസ്ത്രത്തിന്റെ കയ്യോപ്പൊടു കൂടിയാണ്. ചെറിയ ജലദോഷം മുതൽ ഗുരുതര രോഗാവസ്ഥ വരെയും, സൗന്ദര്യ വർദ്ധനവിനും, ജീവിത ശൈലി ക്രമപ്പെടുത്തുന്നതിനു വരെയും മനുഷ്യൻ വൈദ്യശാസ്ത്രത്തിൽ ആശ്രയിക്കുന്നു.

ഡോക്ടറുമാരെ 'ദൈവത്തിന്റെ കാണപ്പെടുന്ന കരങ്ങളായി' വിശേഷിപ്പിക്കുന്നതു മാത്രം മതി, ഈ രംഗത്തിന്റെ വിശേഷത അളക്കാൻ. പക്ഷെ ചിലപ്പോഴെങ്കിലും അവർക്കും കയ്യബദ്ധങ്ങൾ സംഭവിക്കാം. കാരണം അവർ ജീവിച്ചിരിക്കുന്ന മനുഷ്യരാണെല്ലോ. ഇവരുടെ കയ്യബദ്ധങ്ങൾ വരുത്തി വയ്ക്കുന്ന അപകടങ്ങൾ ചെറുതല്ല. ആതുര സേവനത്തിന്റെ മാഹാത്മ്യം നഷ്ടപ്പെടുന്ന അങ്ങനെയുള്ള ചില സംഭവങ്ങളിതാ .. ലോക ഡയറിയിൽ നിന്നും


മുറിച്ചു മാറ്റിയത് അപകടം പിണഞ്ഞ കാലായിരുന്നില്ല.

Card


1995-ൽ വൻ വിവാദം സൃഷ്ടിച്ച ഒരു കേസാണിത്. 52 വയസ്സുകാരനായ വില്ലി കിംഗിന്, സർജന്റെ അശ്രദ്ധമൂലം നഷ്ടമായത് വലത്തെ കാലായിരുന്നു. താംബയിലെ യൂണിവേർസിറ്റി കമ്മ്യൂണിറ്റി ആശുപത്രി അധികാരികൾക്കും ഡോക്ടർക്കും കോടതി പിഴ ഈടാക്കി ആ തുക വില്ലിക്ക് കൈമാറി. തുടർന്ന്, ഡോക്ടറുടെ ലൈസൻസ് 6 മാസത്തേയ്ക്ക് റദ്ദാക്കുകയും ചെയ്തിരുന്നു.

വേദന അറിഞ്ഞ ഓപ്പറേഷൻ

awaken surgery

2006 ജനുവരി 19 നായിരുന്നു ഷെർമാൻ സീസ്മോറിന് ആ കറുത്ത ദിനം. ശരിയായ അനസ്തേഷ്യ നൽകാതെ ഷെർമാനെ റാലി ജനറൽ ആശുപത്രിയിൽ ഓപ്പറേഷന് വിധേയമാക്കി. പച്ച മാംസത്തിൽ കത്തികയറുന്നതിന്റെ കഠിനത അനുഭവിച്ചറിഞ്ഞ ഷെർമാന് നിലവിളിക്കുവാൻ പോലും ശക്തിയുണ്ടായിരുന്നില്ലത്രേ. മരണത്തോളം നടന്നടുക്കുന്ന വേദന അനുഭവിച്ച ഈ പാസ്റ്റർ ഇന്നും ആ ദുരിതത്തിൽ നിന്നും വിമുക്തമായിട്ടില്ല.

പിതൃത്വം മാറി പോയ വന്ധ്യതാ ചികിൽസ

invitro

ഐ.വി.എഫ് ചികിൽസാ രീതിയിലൂടെയാണ് ന്യൂയോർക്കിലെ നാൻ സി ആൻഡ്രൂസ് ഗർഭം ധരിക്കുന്നത്. സുഖകരമായ ഗർഭകാലത്തിന് ശേഷം നാൻസി ഒരു പെൺകുട്ടിയെ പ്രസവിച്ചു. പക്ഷെ കുട്ടിയക്ക് അവളുടെ മാതാപിതാക്കൻമാരുമായി യാതൊരു സാമ്യമില്ലെന്നു മാത്രമല്ല, ചർമ്മത്തിന് നല്ല ഇരുണ്ട നിറവുമായിരുന്നു. അങ്ങനെയാണ് അവർ കുട്ടിയുടെ ഡിഎൻഎ പരിശോധിക്കുന്നത്.

മെഡിക്കൽ സയൻസിന്റെ മറ്റൊരു കയ്യബദ്ധമാണ് ഡിഎൻഎ ടെസ്റ്റിൽ വെളിവായത്. വന്ധ്യതാ ചികിൽസയ്ക്കിടയിൽ നാൻസിയിൽ നിക്ഷേപിച്ചത് ഭർത്താവിന്റെ ബീജമായിരുന്നിലെന്ന് ഒടുവിൽ ന്യൂയോർക്ക് മെഡിക്കൽ സയൻസ് കോളേജിന് സമ്മതിക്കേണ്ടി വന്നു. ചെറിയ ഒരു അശ്രദ്ധയായിരുന്നു അത് എന്നവർ അംഗീകരിച്ചു. കടുത്ത നിരാശയ്ക്കിടയിലും ഈ ദമ്പതികൾ ആ പെൺകുട്ടിയെയും സ്വന്തം മകളായി സ്നേഹിച്ചു വളർത്തി വരുന്നു.

ശരീരത്തിൽ പെട്ടു പോയ 13 ഇഞ്ച് മെറ്റൽ കഷണം

donald

ജൂൺ 2000 - ൽ 49 കാരനായ ഡോണാൾഡ് ചർച്ച് ട്യൂമറിന് ചികിൽസ തേടിയാണ് ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയിലൂടെ ട്യൂമർ ബാധിതകോശങ്ങൾ നീക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് ഡോണാൾഡ് ഓപ്പറേഷന് വിധേയമായി. ട്യൂമർ മാറിയെങ്കിലും, 13 ഇഞ്ച് നീളമുള്ള ഒരു സ്കെയിൽ ശരീരത്തിൽ ഉപേക്ഷിച്ചാണ് ഓപ്പറേഷൻ അവസാനിച്ചത്. കടുത്ത വേദനയെ തുടർന്നു നടത്തിയ പരിശോധനയിലാണ് സർജന് പറ്റിയ കയ്യബദ്ധം തിരിച്ചറിയപ്പെട്ടത്. തുടർ ശസ്ത്രക്രിയയിലൂടെ സ്കെയിൽ എടുത്തു മാറ്റുകയും, ഡോണാൾഡിന് ഭീമമായ ഒരു തുക നഷ്ട പരിഹാരമായി നൽകുകയും നൽകുകയും ചെയ്തു ആശുപത്രി അധികൃതർ കേസ് രമ്യതയിലെത്തിച്ചു.

ഇവരൊക്കെയും ജീവിച്ചിരിക്കുന്ന മെഡിക്കല്‍ കയ്യബദ്ധങ്ങളാണ്. ഇനിയും പലര് ഉണ്ട്. ജീവിച്ചിരിക്കുന്നവരും, മരിച്ചവരും.

ഇനി, അടുത്ത തവണ നിങ്ങളോ, നിങ്ങളുടെ പ്രിയപ്പെട്ടവരോ, മെഡിക്കൽ ശാസ്ത്രത്തിന്റെ സഹായം തേടുമ്പോൾ, അബദ്ധങ്ങളുടെ പട്ടികയിലെ മറ്റൊരു പേരായി മാറാതിരിക്കുവാൻ ശ്രദ്ധിക്കുക.