കൊല്ലം ജില്ലയിലുണ്ടായത് സുനാമി പോലുള്ള ഇടതുതരംഗമാണെന്ന് ഷിബു ബേബിജോണ്‍

രാഷ്ട്രീയത്തിന് അതീതമായ സാമുദായിക ഘടകങ്ങളും ഈ നിയമസഭ സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.

കൊല്ലം ജില്ലയിലുണ്ടായത് സുനാമി പോലുള്ള ഇടതുതരംഗമാണെന്ന് ഷിബു ബേബിജോണ്‍

കൊല്ലം ജില്ലയിലുണ്ടായത് സുനാമി പോലുള്ള ഇടതുതരംഗമാണെന്ന് മുന്‍മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബജോണ്‍. എന്നാലും തെരഞ്ഞെടുപ്പില്‍ ഒരുസീറ്റ് പോലും ലഭിക്കാതെ തങ്ങള്‍ക്ക് തിരിച്ചടി ഏറ്റെങ്കിലും ആത്മവിശ്വാസം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലെ തോല്‍വി കൊണ്ട് ആര്‍എസ്പി ഇല്ലാതാകില്ലെന്നും ചവറയിലുണ്ടായ പരാജയം രാഷ്ട്രീയ വിധിയെഴുത്തല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ആര്‍എസ്പിയുടെ പരാജയകാരണം സാമുദായിക ധ്രുവീകരണമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാഷ്ട്രീയത്തിന് അതീതമായ സാമുദായിക ഘടകങ്ങളും ഈ നിയമസഭ സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.

Read More >>