ഷിയ പ്രതിഷേധക്കാര്‍ ഇറാക്കില്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു

ഷിയ പ്രതിഷേധക്കാര്‍ ഇറാക്കില്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു. സര്‍ക്കാരിന്റെയും യുഎസിന്റെയും കടുത്ത വിമര്‍ശകനായ ഷിയ പുരോഹിതന്‍ മുഖ്തദ അല്‍...

ഷിയ പ്രതിഷേധക്കാര്‍ ഇറാക്കില്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു

Iraq_010516

ഷിയ പ്രതിഷേധക്കാര്‍ ഇറാക്കില്‍ പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തു. സര്‍ക്കാരിന്റെയും യുഎസിന്റെയും കടുത്ത വിമര്‍ശകനായ ഷിയ പുരോഹിതന്‍ മുഖ്തദ അല്‍ സദറിന്റെ അനുയായികളാണ് പാര്‍ലമെന്റ് മന്ദിരം പിടിച്ചെടുത്തത്. തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

യുഎസ് നയതന്ത്രകാര്യാലയം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന തന്ത്രപ്രധാനമായ ഗ്രീന്‍ സോണിലും പ്രതിഷേധക്കാര്‍ കടന്നുകയറിയിട്ടുണ്ട്. മന്ത്രിസഭാ പുനസംഘടന ആവശ്യപ്പെട്ട് ശനിയാഴ്ച നൂറുകണക്കിനു പ്രതിഷേധക്കാര്‍ ഇറാക്ക് ദേശീയ പതാക വീശി പാര്‍ലമെന്റ് മന്ദിരത്തിലേക്കു തള്ളിക്കയറുകയായിരുന്നു. പാര്‍ലമെന്റിനുള്ളിലെ കസേരകളും മറ്റും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. ചില പാര്‍ലമെന്റംഗങ്ങള്‍ക്ക് മര്‍ദനമേറ്റു.

നഗരത്തിലേക്കുള്ള എല്ലാ വഴികളും അടച്ച പോലീസ് അതീവ ജാഗ്രതയിലാണ്. പ്രധാനമന്ത്രി ഹൈദര്‍ അല്‍-അബാദി മന്ത്രിസഭ പുനസംഘടനയ്ക്കു നീക്കം തുടങ്ങിയതോടെയാണു രാഷ്ട്രീയ പ്രതിസന്ധി ശക്തമായത്. ചില മന്ത്രിമാരെ മാറ്റാനായി ശനിയാഴ്ച രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും ക്വോറം തികയാതെ പിരിയുകയായിരുന്നു. തൊട്ടുപിന്നാലെയാണു പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞത്.

Story by
Read More >>