ശശാങ്ക് മനോഹര്‍ ഐസിസി അധ്യക്ഷന്‍

ഐസിസിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്ന് പ്രതികരിച്ച ശശാങ്ക് മനോഹര്‍

ശശാങ്ക് മനോഹര്‍ ഐസിസി അധ്യക്ഷന്‍

മുംബൈ: ബിസിസിഐ മുന്‍ അധ്യക്ഷന്‍ ശശാങ്ക് മനോഹറിനെ ഐസിസിയുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനാണ്  ശശാങ്ക് മനോഹര്‍.

ഐസിസിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്ന് പ്രതികരിച്ച ശശാങ്ക് മനോഹര്‍ തന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ഐസിസി ഡയറക്ടേഴ്‌സിനും നന്ദി രേഖപ്പെടുത്തി.

ഐസിസിയുടെ ഭരണഘടനാ ഭേദഗതികള്‍ ക്രിക്കറ്റിനെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കും. ക്രിക്കറ്റ് കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. </p>

2008 മുതല്‍ 2011 വരെ ബിസിസിഐ അധ്യക്ഷനായിരുന്ന ശശാങ്ക് മനോഹര്‍ 2015 ഒക്ടോബറില്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും ബിസിസിഐയുടെ അധ്യക്ഷനാകുകയായിരുന്നു.

Read More >>