ബിജെപിക്ക് വോട്ടുമറിച്ചത് കോണ്‍ഗ്രസ് തന്നെയാണെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരം വോട്ടുകള്‍ മാത്രമുളള ബിജെപിയ്ക്ക് ഇത്തവണ ഇരുപതിനായിരത്തിനടുത്ത് വോട്ടുകളാണ് ലഭിച്ചത്

ബിജെപിക്ക് വോട്ടുമറിച്ചത് കോണ്‍ഗ്രസ് തന്നെയാണെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍

അഭ്യന്തര കലഹത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിക്ക് വോട്ട് മറിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന കടുത്ത ആരോപണമാണ് ഒറ്റപ്പാലത്തെ തോല്‍വിയെ തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്‍പതിനായിരം വോട്ടുകള്‍ മാത്രമുളള ബിജെപിയ്ക്ക് ഇത്തവണ ഇരുപതിനായിരത്തിനടുത്ത് വോട്ടുകളാണ് ലഭിച്ചത്.

തോല്‍ക്കുമെന്ന് ഉറപ്പുളള സീറ്റാണ് തനിക്ക് തന്നതെന്നും തന്നെ തോല്‍പ്പിക്കാനായിരുന്നു പാര്‍ട്ടിയിലുളളവരുടെ തീരുമാനമെങ്കില്‍ ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലം തന്നാല്‍ മതിയായിരുന്നുവെന്നും ഷാനിമോള്‍ പറഞ്ഞു. എന്റെ ജില്ലയിലെ ഏഴു സീറ്റുകളില്‍ ഏതെങ്കിലും തന്നാലും തന്റെ തോല്‍വി അവര്‍ക്ക് ഉറപ്പാക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയെ അറിയിക്കുമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു