പഴയ തലമുറയുടെ 'നൊസ്റ്റാള്‍ജിയ' ശക്തിമാന്‍ തിരിച്ചെത്തുന്നു...

"എല്ലാവര്‍ക്കും ശക്തിമാന്‍ എന്നു പറയുമ്പോള്‍ തന്നെയാണ് ഓര്‍മ്മ വരിക. അതിനാല്‍ ശക്തിമാനായി താന്‍ തന്നെ എത്തുന്നതായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം"

പഴയ തലമുറയുടെ


മുംബൈ: തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്‍റെ ആദ്യ വര്‍ഷങ്ങളിലും ഇന്ത്യയിലെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചിരുന്ന സൂപ്പര്‍ ഹീറോ ശക്തിമാന്‍ തിരിച്ചെത്തുന്നു. ഇന്ന് സ്പൈഡര്‍മാനും,സൂപ്പര്‍മാനും, ബാറ്റ്മാനുംഒക്കെ അരങ്ങു വാഴുമ്പോള്‍ ഒരു കാലത്ത് ഇന്ത്യയുടെ 'തദ്ദേശീയ സൂപ്പര്‍ ഹീറോ' ആയിരുന്നു ശക്തിമാന്‍. ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിരുന്ന ശക്തിമാനില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നത് ഹിന്ദി അഭിനേതാവായ മുകേഷ് ഖന്നയായിരുന്നു.


ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ശക്തിമാന്‍ വീണ്ടും കളത്തില്‍ ഇറങ്ങാന്‍ഒരുങ്ങുമ്പോള്‍ ശക്തിമാനായി പ്രേക്ഷകരുടെ മുന്നില്‍എത്തുന്നത് മുകേഷ് ഖന്ന തന്നെയാണ്.  മുകേഷ് ഖന്ന തന്നെയാണ് ഇത് വ്യക്തമാക്കിയത്

നിരവധി ചാനലുകളുമായി ചര്‍ച്ച നടത്തുന്നുണ്ട് എന്നും എല്ലാംപ്രതീക്ഷിച്ച പോലെ വന്നാല്‍ ഉടന്‍ തന്നെ വീണ്ടും ശക്തിമാന്‍ നിങ്ങളുടെ സ്വീകരണമുറികളിലേക്ക് എത്തുമെന്ന് മുകേഷ് ഖന്ന പറയുന്നു.

"എല്ലാവര്‍ക്കും ശക്തിമാന്‍ എന്നു പറയുമ്പോള്‍ തന്നെയാണ് ഓര്‍മ്മ വരിക. അതിനാല്‍ ശക്തിമാനായി താന്‍ തന്നെ എത്തുന്നതായിരിക്കും എല്ലാവര്‍ക്കും ഇഷ്ടം" മുകേഷ് ഖന്നകൂട്ടി ചേര്‍ത്തു.
ശക്തിമാന്‍ എന്ന കഥാപാത്രത്തെ മറ്റൊരു നായകനും അവതരിപ്പിക്കാന്‍ കഴിയില്ലെന്നും തനിക്ക് പ്രായം ഒരു തടസ്സമാകുകയില്ലെന്നും മുകേഷ് ഖന്നപറയുന്നു.  പുതിയ ഭാഗത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കാന്‍ താരം തയ്യാറായില്ല.