ഷാഹിദ കമാല്‍ സിപിഐഎമ്മിലേക്ക്

കൊല്ലം: കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു.ചവറയില്‍ നടന്ന ചടങ്ങിലാണ് ഷാഹിദാ കമാല്‍...

ഷാഹിദ കമാല്‍ സിപിഐഎമ്മിലേക്ക്

shahida-kamal

കൊല്ലം: കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു.

ചവറയില്‍ നടന്ന ചടങ്ങിലാണ് ഷാഹിദാ കമാല്‍ സി.പി.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഏറെ കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്ന ഇവര്‍ എ.ഐ.സി.സി അംഗവുമായിരുന്നു.

2009ല്‍ കാസര്‍കോഡ് ലോക്സഭ സീറ്റില്‍ പി. കരുണാകരനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ മത്സരിച്ചത്.

2011ല്‍ ചടയമംഗലം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഷാഹിദ 47,000 ത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്.

Read More >>