തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടികളുമായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കേരള റീജിണല്‍ ജനറല്‍ മാനേജര്‍ ജെ എസ് സൈജു

ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത വനിതാ ജീവനക്കാരോട് പക പോക്കുന്ന തരത്തിലാണ് ജനറല്‍ മാനേജര്‍ പെരുമാറുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജീവനക്കാരി നാരദ ന്യൂസിനോട് പറഞ്ഞു. ആവശ്യങ്ങള്‍ തള്ളിക്കളയുകയോ പരസ്യമായി രംഗത്ത് വരികയോ ചെയ്താല്‍ ജോലി തെറിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്താറുണ്ടെന്ന് ജീവനക്കാരി പറഞ്ഞു. ഇയാളുമായി ബന്ധമുള്ള സ്ത്രീകള്‍ക്ക് ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കാറുണ്ട്

തന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടികളുമായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കേരള റീജിണല്‍ ജനറല്‍ മാനേജര്‍ ജെ എസ് സൈജു

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കേരള റീജിണല്‍ ജനറല്‍ മാനേജര്‍ ജെ എസ് സൈജുവിന് എതിരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് എഫ്‌സിഐ ചെയര്‍മാനും എംഡിക്കും ജീവനക്കാരുടെ പരാതി. ഭീഷണിക്ക് വഴങ്ങാത്ത വനിതാ ജീവനക്കാരെ അകലെയുള്ള ജില്ലകളിലേക്ക് സ്ഥലം മാറ്റിയും ഇന്‍ക്രിമെന്റുകള്‍ തടയുമെന്ന് ഭയപ്പെടുത്തിയും പ്രതികാരം ചെയ്യുന്നു എന്ന് പരാതിയില്‍ പറയുന്നു. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.


ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത വനിതാ ജീവനക്കാരോട് പക പോക്കുന്ന തരത്തിലാണ് ജനറല്‍ മാനേജര്‍ പെരുമാറുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജീവനക്കാരി നാരദ ന്യൂസിനോട് പറഞ്ഞു. ആവശ്യങ്ങള്‍ തള്ളിക്കളയുകയോ പരസ്യമായി രംഗത്ത് വരികയോ ചെയ്താല്‍ ജോലി തെറിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്താറുണ്ടെന്ന് ജീവനക്കാരി പറഞ്ഞു. ഇയാളുമായി ബന്ധമുള്ള സ്ത്രീകള്‍ക്ക് ചട്ടം ലംഘിച്ച് സ്ഥാനക്കയറ്റം നല്‍കാറുണ്ട്. മാത്രമല്ല ഇയാളെ ഓഫീസില്‍ വച്ച് മോശം സാഹചര്യത്തില്‍ കണ്ട മറ്റൊരു ജീവനക്കാരിയെ പ്രതികാര നടപടിയായി സ്ഥലം മാറ്റിയിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം ചെയര്‍മാന് അയച്ച പരാതിയില്‍ പറയുന്നുണ്ട്.

ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജിഎമ്മിന്റെ പ്രതികാര നടപടിക്ക് ഇരയായിട്ടുണ്ട്. ഗര്‍ഭിണികളായതിനാല്‍ സ്ഥലം മാറ്റത്തില്‍ ഇളവ് നല്‍കണം എന്ന് ആവശ്യപ്പെടുന്നവരോട് അപമര്യാദയായാണ് പെരുമാറുന്നതെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.  ഗര്‍ഭത്തിന്റെ ഉത്തരവാദി താനല്ലെന്നും 20 ദിവസം അനുവദിക്കാം അതിനുള്ളില്‍ പ്രസവിക്കണമെന്നും ആണ് ഇയാള്‍ പ്രതികരിക്കാറുള്ളതെന്നും പരാതിയില്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതാ ജീവനക്കാരാണ് കൂടുതല്‍ പീഡനത്തിന് ഇരയാകുന്നത്. സ്ത്രീകളെ വറും ലൈംഗിക വസ്തുവായാണ് ജി എo കാണുന്നതെന്നുംജീവനക്കാര്‍ പറയുന്നു.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പണം ജി.എം സ്വന്തം ആവശ്യങ്ങള്‍ക്ക് വകമാറ്റി ചെലവഴിക്കുന്നു എന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്ത്രീകളുമായി ടൂര്‍ നടത്താനും ഹോട്ടലുകളും റിസോര്‍ട്ടുകളും ബുക്ക് ചെയ്യാനും നക്ഷത്രപാര്‍ട്ടികള്‍ നടത്താനും സര്‍ക്കാര്‍ പണമാണ് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഇതിനും മുന്‍പും പല സമയത്തായി സൈജുവിന് എതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പരാതിയില്‍ ഒന്നും നടപടി ഉണ്ടായിട്ടില്ല. സൈജുവിന് എതിരെ പരാതി നല്‍കിയാല്‍ നടപടി ഉണ്ടാകില്ലെന്നും സൈജുവിന് കീഴില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് രാജി വച്ച് പുറത്ത് പോകാമെന്നും റീജിണല്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പറഞ്ഞതായും പരാതി സൂചിപ്പിക്കുന്നു. മാത്രമല്ല മകളുടെ വിദ്യാഭ്യാസം കഴിയുന്നത് വരെ തിരുവനന്തപുരത്ത് നിന്ന് സൈജുവിനെ സ്ഥലം മാറ്റില്ലെന്നും യോഗത്തില്‍ ജീവനക്കാരെ അറിയിച്ചിരുന്നു

ജനറല്‍ മാനേജറുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ഡല്‍ഹിയില്‍ തൊഴിലാളി യൂണിയന്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. സൈജുവിന് എതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണ വിധേയര്‍ക്കെതിരെ നടപടി എടുക്കും വരെ ദേശീയ തലത്തില്‍ പ്രതിഷേധം തുടരുമെന്നും തൊഴിലാളി യൂണിയന്‍ നേതാവ് ജെ എസ് ദുഗല്‍ നാരദ ന്യൂസിനോട് പറഞ്ഞു.

ജീവനക്കാര്‍ നല്‍കിയ പരാതിയെ കുറിച്ച് ജനറല്‍ മാനേജറുടെ പ്രതികരണം എടുക്കാന്‍ നാരദ ന്യൂസ് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

Read More >>