സേതുരാമയ്യര്‍ സി ബി ഐ വീണ്ടും വരുന്നു

മലയാളികളുടെ പ്രിയപ്പെട്ട കുറ്റാന്വേഷകന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു

സേതുരാമയ്യര്‍ സി ബി ഐ വീണ്ടും വരുന്നു

മലയാളികളുടെ പ്രിയപ്പെട്ട കുറ്റാന്വേഷകന്‍ സേതുരാമയ്യര്‍ വീണ്ടും വരുന്നു. സൂപ്പര്‍ഹിറ്റായ സി ബി ഐ പരമ്പരയുടെ അഞ്ചാം ഭാഗവുമായി മമ്മൂട്ടി- കെ മധു-എസ് എന്‍ സ്വാമി ടീം ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചുവരവ് നടത്തുകയാണ്.

1988-ല്‍ ആണ് 'ഒരു സി ബി ഐ ഡയറിക്കുറിപ്പ്‌' എന്ന ചിത്രത്തിലൂടെ മമ്മൂട്ടി സേതുരാമയ്യരായി  ആദ്യം  പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് 1989-ലും 2003-ലും 2005-ലും സേതുരാമയ്യര്‍ കേസുകള്‍ അന്വേഷിക്കാനെത്തി. ഇവയെല്ലാം തന്നെ മലയാളത്തിലെ എക്കാലത്തും വലിയ ബോക്സ് ഓഫീസ് വിജയങ്ങളാണ്. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സി ബി ഐ വീണ്ടുമെത്തുന്നത്.


ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇനി കുറച്ചു മിനുക്ക്‌ പണികള്‍ മാത്രമേ ബാക്കിയുള്ളൂ എന്നും ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്നും അദ്ദേഹം വിശദീകരിച്ചു. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണു  അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു താരങ്ങള്‍ ആരെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.