ഡയാനയുമായി പ്രണയത്തിലായിരുന്നുവെന്ന് സെര്‍ബിയന്‍ ടെന്നീസ് താരം

അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി സെര്‍ബിയന്‍ ടെന്നീസ് താരം സ്ലോബോദാന്‍ സിവോജിനോവിക്ക്.

ഡയാനയുമായി പ്രണയത്തിലായിരുന്നുവെന്ന് സെര്‍ബിയന്‍ ടെന്നീസ് താരം

അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയുമായി പ്രണയ ബന്ധം ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി  സെര്‍ബിയന്‍ ടെന്നീസ് താരം സ്ലോബോദാന്‍ സിവോജിനോവിക്ക്. ഒരു സെര്‍ബിയന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

ഡയാന ചാള്‍സ് രാജകുമാരനെ വിവാഹം കഴിക്കുന്ന കാലം മുതല്‍ക്ക്‌ തങ്ങളുടെ പ്രണയബന്ധം ആരംഭിച്ചതെന്നും  1980 കളിലെ തന്റെ വിബിള്‍ഡണ്‍ മത്സരങ്ങള്‍ കണ്ടതു മുതലാണ് ഡയാനയ്ക്ക് തന്നോട്  പ്രണയം തോന്നി തുടങ്ങിയതെന്നും സിവോജിനോവിക്ക് വെളിപ്പെടുത്തി. തന്റെ മത്സരങ്ങള്‍ കാണാന്‍ ഡയാന സ്ഥിരമായി എത്തിയിരുന്നുവെന്നും വിഐപി ലോഞ്ചില്‍ ഇരുന്നാല്‍ തന്നെ  കൂടുതല്‍ അടുത്ത് കാണാന്‍ സാധിക്കാത്തതിനാല്‍ സ്റ്റാന്‍ഡില്‍ ഇരുന്നായിരുന്നു ഡയാന മത്സരങ്ങള്‍ കണ്ടിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഡയാന ചാള്‍സിനെയും താന്‍  സോറിക ഡെസിനികയേയും വിവാഹം കഴിച്ച ശേഷവും പ്രണയം തുടര്‍ന്നിരുന്നുന്നു. രാജകുടുംബാംഗമായ ഡയാനയെപ്പോലെയോരാളുടെ പ്രോത്സാഹനം തനിക്കു ഒരു വലിയ അനുഭവം തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

52കാരനായ സിവോജിനോവിക്ക് 1986 കളില്‍ പുരുഷ ഡബിള്‍സില്‍ ഒന്നാം റാങ്കില്‍ എത്തിയിരുന്നു.  സിംഗിള്‍സിലെ അദ്ദേഹത്തിന്റെ  ഉയര്‍ന്ന  റാങ്ക് 1987 ലെ 19- ആം റാങ്കാണ്.