ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബിജെപിയെ നിയമസഭയിലെത്തിക്കാന്‍ തയ്യാറാണെന്ന് യെച്ചൂരി

കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഭരണം നിലനിര്‍ത്തുക എന്നുള്ളതാണ് പ്രധാനം. ബിജെപിയെ സംബന്ധിച്ച് സംസ്ഥാനത്ത് ഒരു അക്കൗണ്ട് തുറക്കുക എന്നുള്ളതും.

ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബിജെപിയെ നിയമസഭയിലെത്തിക്കാന്‍ തയ്യാറാണെന്ന് യെച്ചൂരി

ഭരണം നിലനിര്‍ത്താന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം എന്ത് വിലപേശലിനും തയ്യാറാണെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബിജെപിയെ നിയമസഭയില്‍ എത്തിക്കുമെന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഭരണം നിലനിര്‍ത്തുക എന്നുള്ളതാണ് പ്രധാനം. ബിജെപിയെ സംബന്ധിച്ച് സംസ്ഥാനത്ത് ഒരു അക്കൗണ്ട് തുറക്കുക എന്നുള്ളതും. അതിനായി കോണ്‍ഗ്രസും, ബിജെപിയും പരസ്പരം വിലപേശുകയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ബിജെപിയും തിരിച്ചും സഹായിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ഈ കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി കേരളത്തിന് അത്യാപത്ത് വരുത്തുമെന്നും യെച്ചൂരി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് പാര്‍ട്ടി വോട്ടുവ്യാപാരികളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>