ഇന്നലെ മലാപ്പറമ്പ്; ഇന്ന് കിനാലൂര്‍

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മാനേജര്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് മാനേജര്‍ ഹൈക്കോടതിയില്‍നിന്നും അനുമതി നേടിയിട്ടുണ്ട്.

ഇന്നലെ മലാപ്പറമ്പ്; ഇന്ന് കിനാലൂര്‍

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്തിനടുത്തെ കിനാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍പി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സാമ്പത്തിക  പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മാനേജര്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് മാനേജര്‍ ഹൈക്കോടതിയില്‍നിന്നും അനുമതി നേടിയിട്ടുണ്ട്.

എന്നാല്‍ പ്രദേശത്തെ നാല് ഹരിജന്‍ കോളനികളിലുള്‍പ്പടെയുള്ള സാധാരണക്കാരുടെ മക്കള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് കാലങ്ങളായി ആശ്രയിക്കുന്ന പള്ളിക്കൂടം അടച്ചു പൂട്ടുന്നതിന് ശക്തമായി എതിര്‍ക്കുകയാണ് നാട്ടുകാര്‍.

മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് സ്‌കൂളുകള്‍ ഇല്ലാത്തതിനാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനോടായിരുന്നു വിദ്യാഭ്യാസ വകുപ്പിനും താത്പര്യം. അവരത് കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.

Read More >>