കനത്ത ചൂടിലും വേനലവധി നല്‍കാതെ സ്പെഷ്യല്‍ ക്ലാസുകള്‍ വെക്കുന്ന സ്‌ക്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം ജില്ലയില്‍ മെയ് 20ന് മുമ്പ് സ്‌കൂള്‍ തുറക്കരുതെന്ന് ജില്ലാകലക്ടര്‍ ബിജുപ്രഭാകര്‍ നിര്‍ദേശം നല്‍കി. കനത്ത ചൂട് കണക്കിലെടുത്താണ്...

കനത്ത ചൂടിലും വേനലവധി നല്‍കാതെ സ്പെഷ്യല്‍ ക്ലാസുകള്‍ വെക്കുന്ന സ്‌ക്കൂളുകള്‍ക്കെതിരെ കര്‍ശന നടപടി

biju-prabhakar44

തിരുവനന്തപുരം ജില്ലയില്‍ മെയ് 20ന് മുമ്പ് സ്‌കൂള്‍ തുറക്കരുതെന്ന് ജില്ലാകലക്ടര്‍ ബിജുപ്രഭാകര്‍ നിര്‍ദേശം നല്‍കി. കനത്ത ചൂട് കണക്കിലെടുത്താണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഉത്തരവ് ജില്ലയിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകമാണ്.

കനത്ത ചൂടിലും വേനലവധി നല്‍കാതെ സ്‌കൂളുകള്‍ സ്പെഷ്യല്‍ ക്ലാസുകള്‍ വെക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കലക്ടറുടെ നടപടി. ഈ ചൂടില്‍ പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാന്‍ ഇടയാകുമെന്ന വിദഗ്ദ നിര്‍ദ്ദേശം അവഗണിച്ചാണ് പല സ്‌കൂളുകളും വിദ്യാര്‍ത്ഥികള്‍ക്ക് സ്പെഷ്യല്‍ ക്ലാസുകള്‍ വെക്കുന്നത്. കൊടുംചൂടില്‍ സ്പെഷല്‍ ക്ലാസ് വേണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പല സ്‌കൂളുകളും അത് കേട്ട മട്ടല്ല.

സ്‌കൂള്‍ അധികൃതരുടെ നിര്‍ബന്ധത്താലാണു ക്ലാസുകള്‍ നടത്തുന്നതെങ്കില്‍ ആദ്യം മുന്നറിയിപ്പു നല്‍കുമെന്നും പ്രധാനാധ്യാപകരോടു വിശദീകരണം തേടുമെന്നും ഡിപിഐ: എം.എസ്. ജയ പറഞ്ഞു. അതേസമയം, രക്ഷിതാക്കളുടെ ആവശ്യപ്രകാരമാണു പ്രത്യേക ക്ലാസുകള്‍ നടത്തുന്നതെങ്കില്‍ വിദ്യാഭ്യാസവകുപ്പിനു നടപടിയെടുക്കാനാകില്ലെന്നും അവര്‍ അറിയിച്ചു.

Read More >>