നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം താന്‍ ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ശോഭനാ ജോര്‍ജ്

എന്നാല്‍ കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങിച്ചെല്ലുന്ന കാര്യം പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു...

നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം താന്‍ ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ശോഭനാ ജോര്‍ജ്

നിയമഭ തെരഞ്ഞെടുപ്പിനു ശേഷം താന്‍ ബിജെപിയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ് ചെങ്ങന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശോഭനാ ജോര്‍ജ്. എന്നാല്‍ കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ പാര്‍ട്ടിയിലേക്ക് മടങ്ങിച്ചെല്ലുന്ന കാര്യം പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭയുടെ സഹായം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി വിഷ്ണുനാഥിന് ലഭിച്ചിട്ടില്ലെന്നും ശോഭന സൂചിപ്പിച്ചു. ശോഭന ശക്തമായ പോരാട്ടം നടത്തിയാല്‍ അവരെ ബി.ജെ.പിയിലേക്ക് സ്വീകരിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നതിന്റെ പിറകേയാണ് ശോഭനാ ജോര്‍ജ് പ്രസ്താവനയുമായി രംഗത്തെത്തിയത്.

പാര്‍ട്ടി ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഔദ്യോഗിക സ്ഥനാര്‍ത്ഥി പി.സി വിഷ്ണുനാഥിനെതിരെ വിമതയായി മുന്‍ എം.എല്‍.എ കൂടിയായ ശോഭന ജോര്‍ജ് മത്സരിച്ചത്.

Read More >>