ബിസിസിഐ പ്രസിഡന്റാവാനുള്ള യോഗ്യതകള്‍ തനിക്കില്ലെന്ന് തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി

ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 നാണ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലയേറ്റത്

ബിസിസിഐ പ്രസിഡന്റാവാനുള്ള യോഗ്യതകള്‍ തനിക്കില്ലെന്ന് തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി

ബിസിസിഐ പ്രസിഡന്റാവാനുള്ള യോഗ്യതകള്‍ തനിക്കില്ലെന്ന് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാനായി ചുമതലയേറ്റതോടെ ഒഴിവുവന്ന ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കവെയാണ് ഗാംഗുലി തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. ഗാംഗുലിയുടെ പേര് പ്രസഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു.


എനിക്ക് ബിസിസിഐ പ്രസിഡന്റാകുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളുള്ളതായി ഞാന്‍ കരുതുന്നില്ലെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് ആറേഴു മാസം മാത്രമേ ആയിട്ടുള്ളുവെന്നും ഗാംഗുലി വെളിപ്പെടുത്തി. ശശാങ്ക് മനോഹറിന് പകരക്കാരനായി ആരാകും വരുകയെന്ന ചോദ്യത്തിന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ കഴിവുള്ള നിരവധി ആളുകള്‍ ഉണെന്നും അതുകൊണ്ടുതന്നെ ആ ചോദ്യത്തിന് ഉത്തരം പറയുക ബുദ്ധിമുട്ടാണെന്നും താരം പറഞ്ഞു.

ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15 നാണ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ചുമതലയേറ്റത്. അതേസമയം ധോണിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ ഗാംഗുലി മാറ്റം വരുത്തി. ധോണി മികച്ച ക്യാപ്റ്റനാണെന്ന് ഗാഗംലി അഭിപ്രായപ്പെട്ടു. ഐപിഎല്‍ എന്നത് വെറുമൊരു ടൂര്‍ണമെന്റ് മാത്രമാണ്. അവരുടേത് പുതിയ ടീമും പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലുമാണ്. മികച്ച നിരയില്ലാതെ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഗാംഗുലി സൂചിപ്പിച്ചു.

Read More >>