സൗദിയില്‍ നിസ്‌കാരത്തിന് ശേഷം പള്ളികള്‍ പൂട്ടിയിടാന്‍ നിര്‍ദ്ദേശം

കപ്പുകളിലും ഗ്ലാസുകളിലും നിറച്ചുവെച്ച വെള്ളവും സ്വീകരിക്കരുതെന്നും മതകാരൃ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

സൗദിയില്‍ നിസ്‌കാരത്തിന് ശേഷം പള്ളികള്‍ പൂട്ടിയിടാന്‍ നിര്‍ദ്ദേശം

സൗദിയിലെ പള്ളികള്‍ നിസ്‌കാരസമയത്തിന് ശേഷം പൂട്ടിയിടണമെന്ന് സൗദി മതകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സൗദിയിലെ എല്ലാ പള്ളി ഇമാം, മുഅദ്ദിന്‍ ജീവനക്കാര്‍ എന്നിവരെയാണ് ഇത് സംബന്ധമായി വിവരം അറിയിച്ചിരിക്കുന്നത്. സര്‍ക്കുലര്‍ വഴിയാണ് വിവരം അറിയിച്ചിട്ടുള്ളത്. പള്ളികളിലെത്തുന്ന വിശ്വാസികളുടെ ആരോഗൃ സംരക്ഷണം മുന്‍ നിര്‍ത്തിയാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.

കുടിവെള്ള കാനുകളില്‍ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പള്ളികളിലേക്ക് കുടിവെള്ളം വാങ്ങുന്നതിന് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നമസ്‌കാരം കഴിഞ്ഞാല്‍ പള്ളികളുടെ വാതിലുകളും കുടിവെള്ള കൂളറുകളും പൂട്ടിയിടണമെന്ന് മതകാരൃ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.


ഭാവിയില്‍ പള്ളികള്‍ പൂട്ടിയിടാതിരിക്കുന്നത് ശ്രദ്ധയില്‍പെടുകയൊ കുടിവെള്ളത്തില്‍ രാസവസ്തുക്കളോ മറ്റോ കണ്ടെത്തിയാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ഇമാമുമാര്‍, മുഅദ്ദിനുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ക്കായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.

അംഗീകൃത വിതരണക്കാരിലൂടെയല്ലാതെ പൊതു ജനങ്ങളില്‍ നിന്നും സംഭാവനയായി പള്ളികളിലേക്ക് കുടിവെള്ളം സ്വീകരിക്കരുതെന്നും മതകാരൃ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

കപ്പുകളിലും ഗ്ലാസുകളിലും നിറച്ചുവെച്ച വെള്ളവും സ്വീകരിക്കരുതെന്നും മതകാരൃ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.

Story by