സൗദിയില്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പ് അന്‍പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടു

റിയാദ്: ഗള്‍ഫിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനികളിലൊന്നായ സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് അന്‍പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടു. ഗള്‍ഫിലെ തന്നെ ഏറ്റവും...

സൗദിയില്‍  ബിന്‍ ലാദിന്‍ ഗ്രൂപ്പ് അന്‍പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടു




bin-laden

റിയാദ്: ഗള്‍ഫിലെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനികളിലൊന്നായ സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് അന്‍പതിനായിരം തൊഴിലാളികളെ പിരിച്ചുവിട്ടു. ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ കമ്പനിയായ ബിന്‍ ലാദിന്‍ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ പദ്ധതികള്‍ നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. ജിദ്ദയിലെയും മക്കയിലെയും മദീനയിലെയും പദ്ധതികള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് ബിന്‍ ലാദിന്‍ ഗ്രൂപ്പ് സാമ്പത്തിക പ്രതിസന്ധി നേരിട്ടത്.

വിദേശ തൊഴിലാളികള്‍ക്ക് കമ്പനിഫൈനല്‍ എക്‌സിറ്റ് വിസ നല്‍കി.   ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ച തൊഴിലാളികള്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടുകൊണ്ട് ജിദ്ദയിലെ അല്‍ സലാമയിലെ കമ്പനിയുടെ ഹെഡ് ഓഫീസിനുമുന്നിലടക്കം രാജ്യത്തെ വിവിധ മേഖലകലിലുള്ള ഓഫീസുകളുടെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.


തങ്ങളുടെ ശമ്പളകുടിശ്ശിക കിട്ടാതെ രാജ്യം വിടില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. നാലുമാസത്തെ ശമ്പളവും ആനുകൂല്യവുമാണ് ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കാനുള്ളത്. രണ്ടാഴ്ചക്കുള്ളില്‍ ശമ്പള കുടിശ്ശിക തീര്‍ത്തു നല്‍കാമെന്ന് കമ്പനി അധികൃതര്‍ വാക്കാല്‍ ഉറപ്പു നല്‍കിയെങ്കിലും തൊഴിലാളികളുടെ പ്രതിഷേധം തുടരുകയാണ്

Read More >>