സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത് മുകേഷാണ്.

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

ആദ്യമായി ദുല്‍ഖര്‍ സല്‍മാനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛന്റെ വേഷത്തില്‍ എത്തുന്നത് മുകേഷാണ്.

തൃശൂര്‍ പ്രധാന കഥാ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായി തൃശൂര്‍ ഭാഷ കൈകാര്യം ചെയ്യുന്നു. മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മനിച്ച ഭാഷ ദുല്‍ഖറിനും പ്രയോജനപ്പെടുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രാഞ്ചിയേട്ടനും, പുണ്യാളന്‍ അഗര്‍ഭത്തീസും ഒക്കെ തീയറ്ററുകളില്‍ നിറഞ്ഞു ഓടിയത് ഈ ഭാഷയുടെ പിന്‍ബലം കൂടി കൊണ്ടാണ്.

ആദ്യമായി മുകേഷും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം ഒരുക്കുന്നത് സത്യന്‍ അന്തിക്കാട് ആണ് എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു. മറ്റു വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.