സരിത നായര്‍ സോളാര്‍ കമ്മീഷന് തെളിവുകള്‍ കൈമാറി

രണ്ട് പെന്‍ഡ്രൈവുകളും മറ്റ് രേഖകളുമാണ് സരിത കൈമാറിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍,മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്,അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ഹൈബി ഈഡന്‍,പി സി വിഷ്ണുനാഥ്, എന്നിവര്‍ക്കെതിരെയുള്ള തെളിവുകളാണ് കൈമാറിയതെന്ന് സരിത നായര്‍ പറഞ്ഞു.

സരിത നായര്‍ സോളാര്‍ കമ്മീഷന് തെളിവുകള്‍ കൈമാറി

കൊച്ചി : സോളാര്‍ കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ സരിത എസ് നായര്‍ കമ്മീഷന് കൈമാറി. നേരത്തെ പുറത്തുവിട്ട കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള തെളിവുകളാണ് കൈമാറിയത്. സരിതയ്ക്ക് മൊഴി നല്‍കാനും തെളിവുകള്‍ കൈമാറാനും കമ്മീഷന്‍ ഈ മാസം 13 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കും.

രണ്ട് പെന്‍ഡ്രൈവുകളും മറ്റ് രേഖകളുമാണ് സരിത കൈമാറിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മകന്‍ ചാണ്ടി ഉമ്മന്‍, മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍,മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്,അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ഹൈബി ഈഡന്‍,പി സി വിഷ്ണുനാഥ്, എന്നിവര്‍ക്കെതിരെയുള്ള തെളിവുകളാണ് കൈമാറിയതെന്ന് സരിത നായര്‍ പറഞ്ഞു.

സോളാര്‍ ഇടപാടില്‍ മാത്രമല്ല മറ്റ് പല കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെ ടൂള്‍ ആയി ഉപയോഗിച്ചു എന്ന് സരിത പറഞ്ഞു. ഇതിന്റ എല്ലാം തെളിവുകള്‍ കൈമാറുമെന്നും സരിത പറഞ്ഞു.

Read More >>