സരിത നായര്‍ സോളാര്‍ കമ്മീഷന് സമര്‍പ്പിച്ച തെളിവുകള്‍

മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കു മോന്‍ അയച്ച ഇ മെയില്‍, സ്വകാര്യ വീഡിയോകള്‍, ബന്നി ബഹന്നാന്‍-ബിനു കുമാര്‍, വി ശര്‍മ്മ- സരിത എസ് നായര്‍, എന്നിവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍, സരിതയുടേയും ബിനു കുമാറിന്റേയും ശബ്ദരേഖ എന്നിവയാണ് പെന്‍ ഡ്രൈവിലുള്ളത്.

സരിത നായര്‍ സോളാര്‍ കമ്മീഷന് സമര്‍പ്പിച്ച തെളിവുകള്‍

കൊച്ചി: സോളാര്‍ കേസില്‍ തന്റെ മൊഴിയെ സാധൂകരിക്കുന്നതിന് തെളിവുകള്‍ ഡോക്യുമെന്റുകളായും പെന്‍ഡ്രൈവായാണ് സരിത നായര്‍ ഇന്ന് സമര്‍പ്പിച്ചത്. ജയിലില്‍ വച്ച് എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങളെ സാധൂകരിക്കുന്ന തളിവുകളും കൈമാറിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കു മോന്‍ അയച്ച ഇ മെയില്‍, സ്വകാര്യ വീഡിയോകള്‍, ബന്നി ബഹന്നാന്‍-ബിനു കുമാര്‍, വി ശര്‍മ്മ- സരിത എസ് നായര്‍, എന്നിവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍, സരിതയുടേയും ബിനു കുമാറിന്റേയും ശബ്ദരേഖ, മന്ത്രിമാരുമായുള്ള സ്വകാര്യ ദ്രശ്യങ്ങള്‍ എന്നിവയാണ് പെന്‍ ഡ്രൈവിലുള്ളത്.


പി.സി വിഷ്ണുനാഥ് എംഎല്‍എയുമായി നടത്തിയ കത്തിടപാടുകള്‍, ജിക്കു മോന്‍ ജേക്കബിന്റെ ഇ മെയില്‍ സന്ദേശം, മോന്‍സ് ജോസഫ് എംഎല്‍എക്ക് സമര്‍പ്പിച്ച പ്രൊപോസലിന്റെ പകര്‍പ്പ്, ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട ഡല്‍ഹി കേസിന്റെ വിശദാംശങ്ങള്‍, ലക്ഷ്മി-അനര്‍ട്ട്-സുരാന എന്നിവര്‍ തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങള്‍. കൊച്ചി  മുന്‍ മേയര്‍ ടോണി ചമ്മിണിക്ക് സമര്‍പ്പിച്ച സോളാര്‍ മാസ്റ്റര്‍ പ്ലാന്‍ പ്രൊപോസല്‍. മുന്‍ ഫിനാന്‍സ് സെക്രട്ടറി പളനി മാണിക്യവുമായി ബന്ധപ്പെട്ട രേഖകള്‍, ടെനി ജോപ്പനും എന്‍ സുബ്രഹ്മണ്യവുമായി നടത്തിയ ഇ മെയില്‍ സന്ദേശങ്ങള്‍ എന്നിവയാണ് ഡോക്യുമെന്റായി സമര്‍പ്പിച്ചത്.