"സിനിമാതാരങ്ങള്‍ മത്സരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ മത്സരിക്കുന്നത് വന്‍ താരങ്ങള്‍ ആയിരിക്കണം" ; സന്തോഷ്‌ പണ്ഡിറ്റ്‌

സിനിമാക്കാരനാണെന്ന് കരുതി വോട്ടു ചെയ്യരുതെന്നും അദ്ദേഹത്തിന് നിങ്ങളുടെ മണ്ഡലത്തിലെ ആവശ്യങ്ങൾ കൃത്യമായി നിയമസഭയില്‍ അവതരിപ്പിക്കുവാനും നല്ല ഭരണം മുന്നോട്ടു കൊണ്ടുപോകാനും കെല്‍പ്പ് ഉണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ വോട്ട് ചെയ്യാവൂ എന്നുമാണ് പണ്ഡിറ്റ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്ന മുന്നറിയിപ്പ്

"സിനിമാതാരങ്ങള്‍ മത്സരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ മത്സരിക്കുന്നത് വന്‍ താരങ്ങള്‍ ആയിരിക്കണം" ; സന്തോഷ്‌ പണ്ഡിറ്റ്‌

"സിനിമാതാരങ്ങള്‍ മത്സരിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ മത്സരിക്കുന്നത് വന്‍ താരങ്ങള്‍ ആയിരിക്കണം. എങ്കില്‍ ആരാധകരുടെ വോട്ട് കിട്ടിയേനെ. ഇപ്പോൾ സുരേഷ് ഗോപി സർ മത്സരിച്ചിരുന്നുവെങ്കിൽ അങ്ങനെയായേനെ. പക്ഷേ അധികം ഗ്ലാമറില്ലാത്ത സിനിമാ താരങ്ങളാണ് മത്സരിക്കുന്നതെങ്കിൽ ഇക്കാര്യങ്ങളൊന്നും അനുകൂലമായി വരില്ല.."-പറയുന്നത് മറ്റാരുമല്ല , 'കൃഷ്ണനും രാധയും' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ സകലകലാവല്ലഭനായ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്.


സിനിമാക്കാരുടെ സംഘടനയായ അമ്മയിലൊന്നും അംഗമല്ല. അതുകൊണ്ട് മോഹൻലാൽ‌ ഗണേഷിനായി പ്രചരണത്തിന് പോയതിൽ തനിക്ക് അഭിപ്രായം പറയാനാവില്ലെന്നാണ് സന്തോഷിന്റെ പക്ഷം. ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ സാധ്യത ഉണ്ടെന്നും ഇപ്പോള്‍ സിനിമയില്‍ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാക്കാരനാണെന്ന് കരുതി വോട്ടു ചെയ്യരുതെന്നും അദ്ദേഹത്തിന് നിങ്ങളുടെ മണ്ഡലത്തിലെ ആവശ്യങ്ങൾ കൃത്യമായി നിയമസഭയില്‍ അവതരിപ്പിക്കുവാനും നല്ല ഭരണം മുന്നോട്ടു കൊണ്ടുപോകാനും കെല്‍പ്പ് ഉണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ വോട്ട് ചെയ്യാവൂ എന്നുമാണ് പണ്ഡിറ്റ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്ന മുന്നറിയിപ്പ്. നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏലത്തൂര്‍ മണ്ഡലത്തില്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് സന്തോഷ്‌ പണ്ഡിറ്റ്‌.