"ഓടിക്കോ ഓടിക്കോ" വിളിച്ചു സഞ്ജു, അന്തം വിട്ടു ധോണി

സാധാരണ ഗതിയില്‍ 'റണ്‍,റണ്‍' എന്ന്ഇംഗ്ലീഷില്‍ വിളിച്ചു കൊണ്ടാണ് ബാറ്സ്മാന്മാര്‍ ഓടുന്നത്,എന്നാല്‍ ഇവിടെ മലയാളികള്‍ ഒന്നിച്ചപ്പോള്‍ ഭാഷയും മലയാളമായി മാറി.

"ഓടിക്കോ ഓടിക്കോ" വിളിച്ചു സഞ്ജു, അന്തം വിട്ടു ധോണി

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്- റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ് മത്സരം മലയാളികളായ ക്രിക്കറ്റ്പ്രേമികള്‍ക്ക് അഭിമാനകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ആദ്യം മലയാളി താരങ്ങളായ സഞ്ജു സംസണും കരുണ്‍ നായരും ഒരേസമയം ക്രീസില്‍ ബാറ്റ് ചെയ്തു. പിന്നീട് എതിര്‍ ടീം ക്യാപ്റ്റന്‍ സാക്ഷാല്‍ എംഎസ് ധോണിയെ വരെ പറ്റിച്ചു കൊണ്ടുള്ള മലയാളം പറച്ചിലും.

സാധാരണ ഗതിയില്‍ 'റണ്‍,റണ്‍' എന്ന്ഇംഗ്ലീഷില്‍ വിളിച്ചു കൊണ്ടാണ് ബാറ്സ്മാന്മാര്‍ ഓടുന്നത്,എന്നാല്‍ ഇവിടെ മലയാളികള്‍ ഒന്നിച്ചപ്പോള്‍ ഭാഷയും മലയാളമായി മാറി. ഓസ്ട്രേലിയന്‍ താരം സ്കോട്ട് ബോളണ്ട്എറിഞ്ഞ ആദ്യ പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട ശേഷമായിരുന്നു 'ഓടിക്കോ,ഓടിക്കോ, വേഗം'എന്ന് വിളിച്ചുകൊണ്ട് സഞ്ജു കരുണിനെ റണിന് വേണ്ടി ക്ഷണിച്ചത്.

ഇരുവരുടെയും മലയാളം കേട്ട് വിക്കറ്റിന് പിന്നില്‍ നിന്ന ധോണി അന്തംവിടുന്നതും കാണാമായിരുന്നു.

Read More >>