ബിജെപി പരിപാടയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിരസിച്ച് സഞ്ജയ് ദത്ത്

താന്‍ ആ പരിപാടയില്‍ പങ്കെടുത്തത് അതു ബിജെപിയുടെ പരിപാടിയാണോ എന്നു നോക്കിയിട്ടല്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. അടുത്ത മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊഹിതിനെ തെരഞ്ഞെടുക്കണമെന്നും സഞ്ജയ് പരിപാടിയില്‍ അഭ്യര്‍ഥിച്ചിരുന്നു

ബിജെപി പരിപാടയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിരസിച്ച് സഞ്ജയ് ദത്ത്

കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ചു മുംബൈയില്‍ ബിജെപി നടത്തിയ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ നിരസിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത് രംഗത്ത്. തന്റെ സുഹൃത്തും ബിജെപി നേതാവുമായ മൊഹിത് കംബോജ് നേതൃത്വം നല്‍കിയ പരിപാടിയില്‍ അദേഹത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണു താന്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ആ പരിപാടയില്‍ പങ്കെടുത്തത് അതു ബിജെപിയുടെ പരിപാടിയാണോ എന്നു നോക്കിയിട്ടല്ലെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. അടുത്ത മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മൊഹിതിനെ തെരഞ്ഞെടുക്കണമെന്നും സഞ്ജയ് പരിപാടിയില്‍ അഭ്യര്‍ഥിച്ചിരുന്നു.

സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്തും സഹോദരി പ്രിയ ദത്തും കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാകയാല്‍ പ്രസ്തുത പരിപാടയില്‍ സഞ്ജയ് ദത്തിന്റെ സാന്നിധ്യം ചര്‍ച്ചയായിരുന്നു.