സഞ്ജയ് ബംഗാർ ടീം ഇന്ത്യ കോച്ച്

എം എസ്ധോണിയുടെ നേതൃത്വത്തിൽ രണ്ടാംനിര ടീമാണ് സിംബാബ്‌വെയിൽ പര്യടനം നടത്തുന്നത്. മൂന്നു ട്വന്റി20, ഏകദിന മൽസരങ്ങളടങ്ങിയ പരമ്പര ജൂൺ 11നു തുടങ്ങും.

സഞ്ജയ് ബംഗാർ ടീം ഇന്ത്യ കോച്ച്

ന്യൂഡൽഹി: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ താരം സഞ്ജയ് ബംഗാറിനെ നിയമിച്ചു.മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ അഭയ് ശർമയാണു ഫീൽഡിങ് കോച്ച്.

എം എസ്ധോണിയുടെ നേതൃത്വത്തിൽ രണ്ടാംനിര ടീമാണ് സിംബാബ്‌വെയിൽ പര്യടനം നടത്തുന്നത്. മൂന്നു ട്വന്റി20, ഏകദിന മൽസരങ്ങളടങ്ങിയ പരമ്പര ജൂൺ 11നു തുടങ്ങും.

ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനാണ് മുൻ ഇന്ത്യൻ താരം കൂടിയായ സ‍ഞ്ജയ് ബംഗാർ. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിന മൽസരങ്ങളും കളിച്ചിട്ടുണ്ട്. രവിശാസ്ത്രി ടീം മാനേജരായിരുന്ന അവസരത്തിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനായിരുന്നു  ബംഗാർ. ടീം മാനേജരെന്ന നിലയിൽ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യൻ ടീമിന് വീണ്ടും പരിശീലകൻ വരുന്നത്.