'ധൂം' നാലാം ഭാഗത്തില്‍ സല്‍മാന്‍ ഖാന്‍

ഇക്കുറി നായക വേഷത്തില്‍ അഭിഷേക് ബച്ചനും സഹ നായകനായി ഉദയ് ചോപ്രയും ആയിരിക്കില്ല പ്രത്യക്ഷപ്പെടുക

യാഷ് രാജ് ഫിലിംസിന്റെ സൂപ്പര്‍ ഹിറ്റ്‌ ചലച്ചിത്ര പരമ്പരയായ 'ധൂമി'ന്റെ നാലാം ഭാഗം ഒരുങ്ങുന്നതായി വാര്‍ത്തകള്‍. എന്നാല്‍ ഇക്കുറി നായക വേഷത്തില്‍ അഭിഷേക് ബച്ചനും സഹ നായകനായി ഉദയ് ചോപ്രയും ആയിരിക്കില്ല പ്രത്യക്ഷപ്പെടുക എന്നാണു അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പുതിയ ചിത്രം കൂടുതലായും യുവാക്കളായ പ്രേക്ഷകരെ ലക്‌ഷ്യം വെച്ചു  നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍   യുവനടന്‍ രണ് വീര്‍  സിംഗ് ആയിരിക്കും നായകവേഷത്തില്‍ എത്തുന്നത് എനാണ്  ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ വില്ലന്‍ വേഷത്തില്‍ എത്തുന്നത് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആയിരിക്കും എന്നും വാര്‍ത്തകളുണ്ട്.

പരമ്പരയുടെ ആദ്യ മൂന്ന് ഭാഗങ്ങളിലും നായകനായി അഭിഷേക് ബച്ചനും പ്രതിനായകന്മാരായി  യഥാക്രമം ജോണ്‍ എബ്രഹാം, ഋഥിക്ക് റോഷന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരുമാണ്  അഭിനയിച്ചത്. മൂന്ന്  ചിത്രങ്ങളും വമ്പന്‍ ബോക്സ് ഓഫീസ് വിജയങ്ങളുമാണ്.  ധൂം മൂന്നാം ഭാഗം സംവിധാനം ചെയ്ത വിജയ്‌ കൃഷ്ണ ആചാര്യയാണ്  പുതിയ ചിത്രത്തിന്റെയും സംവിധായകന്‍. ഈ വര്ഷം അവസാനത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.