തന്റെ പരാജയം ജിഷയുടെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധക്കൊടുങ്കാറ്റിന്റെ ഭാഗമാണെന്ന് തുറന്നുപറഞ്ഞ് മുന്‍ എംഎല്‍എ സാജുപോള്‍

ജിഷയുടെ മരണത്തെ തുടര്‍ന്ന് തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്ന ജിഷയുടെ അമ്മയുടെ കരച്ചില്‍ റിങ്ടോണാക്കിയാണ് ഇവര്‍ പ്രചാരണം നടത്തിയിരുന്നെതന്നും...

തന്റെ പരാജയം ജിഷയുടെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധക്കൊടുങ്കാറ്റിന്റെ ഭാഗമാണെന്ന് തുറന്നുപറഞ്ഞ് മുന്‍ എംഎല്‍എ സാജുപോള്‍

തന്റെ തോല്‍വിക്കു കാരണം ജിഷയുടെ മരണം ഉയര്‍ത്തിയ ജനരോഷമാണെന്ന തിരിച്ചറിവുമായി പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ സാജുപോള്‍. ദളിത് നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകം തന്റെ തോല്‍വിക്ക് കാരണമായെന്നാണ് അദ്ദേഹം പറഞ്ഞത്.

ജിഷയുടെ കൊലപാതകത്തെ തുടര്‍ന്ന് മറ്റ് പാര്‍ട്ടിക്കാര്‍ ബോധപൂര്‍വം തനിക്കെതിരെ പ്രചാരണത്തിനിറങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജിഷയുടെ മരണത്തെ തുടര്‍ന്ന് തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്ന ജിഷയുടെ അമ്മയുടെ കരച്ചില്‍ റിങ്ടോണാക്കിയാണ് ഇവര്‍ പ്രചാരണം നടത്തിയിരുന്നെതന്നും സാജുപോള്‍ ആരോപിച്ചു.

പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊലപാതകം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിച്ചിരുന്നു. ഇവിടുത്തെ എംഎല്‍എ ആയിരുന്ന സാജുപോളിനെതിരെ ജിഷയുടെ അമ്മ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും കുറ്റക്കാരെ കണ്ടുപിടിക്കാന്‍ ഇതുവരെ പൊലീസിനായിട്ടില്ല.