"അബദ്ധത്തില്‍ വന്നു പോയി, തുടരുന്നത് മാന്യത കൊണ്ട്"; ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്

ബൂര്‍ഷ്വാ സെറ്റപ്പുള്ള യുഡിഎഫ് ശൈലിയുമായി പൊരുത്തപ്പെടാനാകുന്നില്ലെങ്കിലും രാഷ്ട്രീയ മാന്യത കൊണ്ട് തല്‍ക്കാലം മുന്നണിയില്‍ തുടരുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്

"അബദ്ധത്തില്‍ വന്നു പോയി, തുടരുന്നത് മാന്യത കൊണ്ട്"; ആര്‍എസ്പി  സംസ്ഥാന  സെക്രട്ടറി  എ എ അസീസ്

തിരുവനന്തപുരം: കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വന്ന ആര്‍എസ്പിക്ക് ഇപ്പോള്‍ വീണ്ടും മനംമാറ്റം. ബൂര്‍ഷ്വാ സെറ്റപ്പുള്ള യുഡിഎഫ് ശൈലിയുമായി പൊരുത്തപ്പെടാനാകുന്നില്ലെങ്കിലും രാഷ്ട്രീയ മാന്യത കൊണ്ട് തല്‍ക്കാലം മുന്നണിയില്‍ തുടരുമെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഇന്ന് പറഞ്ഞു.

ഭാവി  തീരുമാനം  പാര്‍ട്ടി  പ്ലീനംചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. യുഡിഎഫില്‍  തല്‍ക്കാലം  തുടരുമെങ്കിലും  അത്  അധികകാലമുണ്ടാകില്ലെന്ന്  തന്നെയാണ് അസീസിന്‍റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

"അഴിമതി  ആരോപണങ്ങളെ  പ്രതിരോധിക്കാനായില്ലെന്നാണ്  പാര്‍ട്ടി  സെക്രട്ടറിയേറ്റിന്റെ  പൊതുവിലയിരുത്തല്‍. ഇടതുമുന്നണിയിലേക്ക്  മടങ്ങേതായിരുന്നുവെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കോണ്‍ഗ്രസ്  നേതൃത്വത്തിനും  പാര്‍ട്ടി  നേതൃത്വത്തിനുമെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അടുത്തമാസം  ഒന്നിനും  രണ്ടിനും  തെരഞ്ഞെടുപ്പ് ഫലവും ഭാവി നടപടികളും പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും." അദ്ദേഹം പറഞ്ഞു.

Read More >>