സിബിഐ ചോദിച്ചു വിജിലന്‍സ് കൊടുത്തു; ഒടുവില്‍ കേരളത്തില്‍ തന്നെ തുടരാന്‍ ഋഷിരാജ് സിംഗിന്റെ തീരുമാനം

സിബിഐയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്നു കാട്ടി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിങ് കേന്ദ്ര സർക്കാരിന് നല്‍കിയ കത്തിന് മറുപടി.

സിബിഐ ചോദിച്ചു വിജിലന്‍സ് കൊടുത്തു; ഒടുവില്‍ കേരളത്തില്‍ തന്നെ തുടരാന്‍ ഋഷിരാജ് സിംഗിന്റെ തീരുമാനം

തിരുവനന്തപുരം: സിബിഐയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്നു കാട്ടി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിങ് കേന്ദ്ര സർക്കാരിന് നല്‍കിയ കത്തിന് മറുപടി.

സിബിഐ ചോദിച്ച സിങ്ങിന്  ബിഎസ്എഫ് അഡീഷനൽ ഡയറക്ടർ ജനറലായിയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനം നല്‍കിയത്. ഇതിനെ തുടര്‍ന്ന് തല്‍ക്കാലം കേരളം വിട്ടു പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലയെന്നും കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐയിലേക്കാണ് അപേക്ഷിച്ചതെന്നും അതു ലഭിക്കാത്തതിനാൽ കേരളത്തിൽ തന്നെ തുടരുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

നിലവിൽ സംസ്ഥാന ജയിൽവകുപ്പ് മേധാവിയാണ് ഋഷിരാജ് സിങ്.

Read More >>