അറബ് രാജ്യങ്ങളിലെ അതിസമ്പന്നരുടെ പട്ടിയില്‍ ഇടം നേടി ആറു മലയാളികള്‍

ഫോബ്സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ ആദ്യ പത്തുപേരുടെ പട്ടികയിലാണ് നാല് മലയാളികള്‍ ഇടം പിടിച്ചത്.

അറബ് രാജ്യങ്ങളിലെ അതിസമ്പന്നരുടെ പട്ടിയില്‍ ഇടം നേടി ആറു മലയാളികള്‍അറബ് രാജ്യങ്ങളിലെ അതിസമ്പന്നരുടെ പട്ടിയില്‍ ആറു മലയാളികള്‍ ഇടം നേടി. ഫോബ്സ് മാസിക പുറത്തുവിട്ട സമ്പന്നരുടെ ആദ്യ പത്തുപേരുടെ പട്ടികയിലാണ് നാല് മലയാളികള്‍ ഇടം പിടിച്ചത്.

ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇതില്‍ ഏറ്റവുംസമ്പന്നനായ മലയാളി. ഇന്ത്യക്കാരില്‍ സുനില്‍ വാസ്വാനിക്ക് പിന്നില്‍ രണ്ടാംസ്ഥാനത്താണ് അദ്ദേഹം. വര്‍ക്കീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (അഞ്ചാംസ്ഥാനം) ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ (ആറാംസ്ഥാനം) ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ (ഏഴാം സ്ഥാനം), ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിള്ള (ഒമ്പതാം സ്ഥാനം) വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. ശംസീര്‍ വയലില്‍ (പത്താംസ്ഥാനം) എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളികള്‍.

ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ധിഖ് അഹമ്മദ് 14ാം സ്ഥാനത്തും തുംബൈ ഗ്രൂപ്പ് ചെയര്‍മാന്‍ തുംബൈ മൊയ്തീന്‍ 16ാം സ്ഥാനത്തും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് 18ാം സ്ഥാനത്തും ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് 24ാം സ്ഥാനത്തുമുണ്ട്.