സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്താണ് അഭയാര്‍ത്ഥി ക്യാമ്പ് സ്ഥിതിചെയ്യുന്നത്. രണ്ടായിരത്തിലധികം അഭയാര്‍ത്ഥികളാണ് ഈ ക്യാമ്പിലുള്ളത്.

സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്

സിറിയയിലെ സര്‍മദ പ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശത്താണ് അഭയാര്‍ത്ഥി ക്യാമ്പ് സ്ഥിതിചെയ്യുന്നത്. രണ്ടായിരത്തിലധികം അഭയാര്‍ത്ഥികളാണ് ഈ ക്യാമ്പിലുള്ളത്.

ബോംബാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. അഭയാര്‍ത്ഥി ക്യാമ്പിന് നേരയുണ്ടായ ആക്രമണത്തെ കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ കഴിയു എന്ന് അമേരിക്ക വ്യക്തമാക്കി. എന്നാല്‍ സിറിയന്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടണ്‍ രംഗത്തെത്തി.

കഴിഞ്ഞ ദിവസം സിറിയയിലെ ഹോംസ് പട്ടണത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പത്തഞ്ചോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ബോംബാക്രമണം ഉണ്ടായത്.

Story by
Read More >>