യുഡിഎഫിന് ഭീഷണിയുയര്‍ത്തി ഒമ്പത് വിമതന്‍മാര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയ പി കെ രാഗേഷ് തന്നെയാണ് കണ്ണൂരിലെ വിമതന്‍മാരില്‍ മുഖ്യന്‍

യുഡിഎഫിന് ഭീഷണിയുയര്‍ത്തി ഒമ്പത് വിമതന്‍മാര്‍

കോഴിക്കോട്: യു ഡി എഫിന് സംസ്ഥാനത്ത് ഒന്‍പത് സ്ഥലങ്ങളില്‍ വിമതശല്യം. യു ഡി എഫിന് ഏറ്റവും കൂടുതല്‍ വിമത സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് കണ്ണൂര്‍ ജില്ലയിലാണ്. ഇതിനു പുറമെ ചെങ്ങന്നൂര്‍, കൊച്ചി, കുട്ടനാട്, ഏറ്റുമാനൂര്‍, ദേവികുളം,എന്നി മണ്ഡലങ്ങളിലാണ് വിമതരുള്ളത്. കണ്ണൂരില്‍ നാലിടത്താണ് വിമതര്‍ ശക്തമായ സാന്നിദ്ധ്യമായി നില്‍ക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്തിയ പി കെ രാഗേഷ് തന്നെയാണ് കണ്ണൂരിലെ വിമതന്‍മാരില്‍ മുഖ്യന്‍.


പി .കെ രാഗേഷ് അഴിക്കോട് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നികേഷ്‌കുമാര്‍ മത്സരിക്കുന്ന ഇവിടെ യു ഡി ഫ് സ്ഥാനാര്‍ത്ഥി ലീഗിലെ സിറ്റിങ്ങ് എം.എല്‍.എ കെ ഷാജിയാണ്. രാഗേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഷാജിയുടെ വിജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗിലെ വിമതന്‍ എന്‍ പി സത്താര്‍ മത്സരിക്കുന്നുണ്ട്. പേരാവൂരില്‍ യു ഡി എഫിലെ സണ്ണി ജോസഫിനെതിരെ കോണ്‍ഗ്രസിലെ തന്നെ സി കെ ജോസഫ് വിമതനായി മത്സരിക്കുന്നു. കെ സി ജോസഫ് മത്സരിക്കുന്ന ഇരിക്കൂറില്‍ കോണ്‍ഗ്രസിലെ തന്നെ അഡ്വ. ബിനോയ് വിശ്വമാണ് വിമതനായി മത്സരിക്കുന്നത്. മുന്‍ സേവാദള്‍ നേതാവും, കെ.പി.സി സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിന്റെ സഹോദരനുമായ രാജീവ് ജോസഫ് മത്സര രംഗത്തുണ്ട്. ഇതും മന്ത്രി കൂടിയായ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സി ജോസഫിന് ഭീഷണിയാണ്.

കൊച്ചിയില്‍ കോണ്‍ഗ്രസ്സിലെ സിറ്റിങ്ങ് എം.എല്‍.എ ഡൊമിനിക് പ്രസന്റേഷനെതിരെ ഡി സി സി സെക്രട്ടറിയും മുന്‍ ജില്ലാപഞ്ചായത്ത് അംഗവുമായ കെ ജെ ലീനസ് മത്സരിക്കുന്നുണ്ട്. ഐ.എന്‍.ടി.യു.സിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ലീനസ് അവകാശപ്പെടുന്നുണ്ട്.  ചെങ്ങന്നൂരില്‍ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ്ജ് ചെങ്ങന്നൂര്‍ വികസന മുന്നണിയുടെ പേരില്‍ സിറ്റിങ്ങ് എം.എല്‍.എ പി സി വിഷ്ണുനാഥിനെതിരെ മത്സരിക്കുന്നുണ്ട്.ദേവികുളത്ത് ദളിത് കോണ്‍ഗ്രസ് നേതാവ് കൂടിയായ സി കെ ഗോവിന്ദനാണ് ഐ.എന്‍.ടി.യു സി നേതാവായ മണിക്കെതിരെ മത്സരിക്കുന്നത്.

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് നേതാവ് എം ഉന്നതാധികാര സമിതി അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ് കോയിപ്പള്ളിയും ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് ജില്ലാ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ്‌മോന്‍ മുണ്ടാടനുമാണ് വിമതര്‍.

Read More >>