തെരഞ്ഞെടുപ്പില്‍ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു എന്ന് സുധീരന്‍

കുട്ടനാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. അന്ന് മുഖ്യമന്ത്രിയെ തിരുത്തി മുതിര്‍ന്ന നേതാക്കളായ സുധീരനും എ കെ ആന്റണിയും രംഗത്തെത്തിയിരുന്നു. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെ ആണെന്നായിരുന്നു സുധീരന്‍ അന്ന് പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും  തമ്മിലായിരുന്നു എന്ന് സുധീരന്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു എന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പ്രധാനമന്ത്രി കേരളത്തില്‍ എത്തിയതോടെ പോരാട്ടം ദേശീയ തലത്തില്‍ വളര്‍ന്നു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കാര്യമാക്കുന്നില്ലെന്നും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.

കുട്ടനാട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. അന്ന് മുഖ്യമന്ത്രിയെ തിരുത്തി മുതിര്‍ന്ന നേതാക്കളായ സുധീരനും എ കെ ആന്റണിയും രംഗത്തെത്തിയിരുന്നു. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ തന്നെ ആണെന്നായിരുന്നു സുധീരന്‍ അന്ന് പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ മുഖ്യമന്ത്രി പിന്നീട് തിരുത്തുകയായിരുന്നു.

കേരളത്തില്‍ മികച്ച നേട്ടത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.