പതിമൂന്നാം നമ്പര്‍ ഔദ്യോഗിക വാഹനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വിഎസ് സുനില്‍ കുമാര്‍

ധനമന്ത്രി ടി എന്‍ തോമസ് ഐസക് ഔദ്യോഗിക വാഹനമായി പതിമൂന്നാം നമ്പര്‍ വാഹനം മതി എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഐസക്കിന് വാഹനം ലഭിക്കുമെന്നാണ് സൂചന.

പതിമൂന്നാം നമ്പര്‍ ഔദ്യോഗിക വാഹനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് വിഎസ് സുനില്‍ കുമാര്‍

തൃശൂര്‍: പതിമൂന്നാം നമ്പര്‍ ഔദ്യോഗിക വാഹനം തനിക്ക് അനുവദിക്കുകയാണെങ്കില്‍ ഏറ്റെടുക്കാമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ വാഹനം ഏറ്റെടുക്കാതിരുന്നത് അന്ധവിശ്വാസം മൂലമല്ലേ എന്ന ചോദ്യത്തിന് ഉത്തരമായാണ് സുനില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്. സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ഇടത് പക്ഷ മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ വാഹനം മാറ്റിച്ചത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.


അതിനിടെ ധനമന്ത്രി ടി എന്‍ തോമസ് ഐസക് ഔദ്യോഗിക വാഹനമായി പതിമൂന്നാം നമ്പര്‍ വാഹനം മതി എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഐസക്കിന് വാഹനം ലഭിക്കുമെന്നാണ് സൂചന.

നിര്‍ഭാഗ്യ നമ്പര്‍ ആണെന്ന അന്ധ വിശ്വാസം ഉള്ളതിനാല്‍ കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ ആരും പതിമൂന്നാം നമ്പര്‍ വാഹനം ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന എംഎ ബേബി പതിമൂന്നാം നമ്പര്‍ വാഹനം ആയിരുന്നു ഉപയോഗിച്ചിരുന്നത്.

Read More >>