എബിഡി കാത്തു; ബാംഗ്ലൂര്‍ ഫൈനലില്‍

വാലറ്റത്തെ കൂട്ട്പിടിച്ചു അര്‍ധസെഞ്ച്വറി തികച്ച ഡിവില്ലിയേഴ്സിന്‍റെ കരുത്തിലാണ് ബാംഗ്ലൂര്‍ വിജയം കൈപിടിയില്‍ ഒതുക്കിയത്

എബിഡി കാത്തു; ബാംഗ്ലൂര്‍ ഫൈനലില്‍ബാംഗ്ലൂര്‍: ഇന്നലെ നടന്ന ഐപിഎല്‍ ഏഴാം സീസണിലെ ആദ്യ ക്വാളിഫയറില്‍ കരുത്തരായ ഗുജറാത്ത്‌ ലയണ്‍സിനെ നാല് വിക്കറ്റിന്  പരാജയപ്പെടുത്തി വിരാട് കോഹ്ലിയുടെ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫൈനലിലെത്തി.

സ്കോര്‍: ഗുജറാത്ത്‌ 20 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്ത്. ബാംഗ്ലൂര്‍ 18.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159.

ടോസ് നേടിയ കോഹ്ലി ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ബ്രണ്ടം മക്കല്ലം, ആരോണ്‍ ആരോണ്‍, ഫിഞ്ച്, സുരേഷ് റൈനതുടങ്ങിയ വെടിക്കെട്ട് അടിക്കാരെ പുറത്താക്കി മികച്ച തുടക്കം നല്‍കിയ ബാംഗ്ലൂര്‍ ബൌളര്‍ന്മാര്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുകയും ഗുജറാത്തിനെ 158 റണ്‍സില്‍ ഒതുക്കുകയുമായിരുന്നു. നേരത്തെ 41 പന്തിൽ 73 റൺസെടുത്ത ഡ്വെയിൻ സ്മിത്ത് മാത്രമാണ് ഗുജറാത്ത് നിരയില്‍  പൊരുതിയത്. ബാംഗലൂരിനായി വാട്സൺ നാലും  അബ്ദുള്ളയും ജോര്‍ഡാനും  2 വിക്കറ്റ്  വീതവും  വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ കോഹ്ലി,ഗെയ്ൽ,രാഹുൽ, സച്ചിന്‍ ബേബി, വാട്സൺ എന്നിവരെമുപ്പത്റണ്‍സ്തികയ്ക്കും മുന്‍പ് നഷ്ടമായി. പിന്നീട് വാലറ്റത്തെ കൂട്ട്പിടിച്ചു അര്‍ധസെഞ്ച്വറി തികച്ച ഡിവില്ലിയേഴ്സിന്‍റെ കരുത്തിലാണ് ബാംഗ്ലൂര്‍ വിജയം കൈപിടിയില്‍ ഒതുക്കിയത്.47 പന്തില്‍ 5 ഫോറും അഞ്ച് സിക്സും അടക്കമായിരുന്നു എബിയുടെ 79 റണ്‍സ്.

ഗുജറാത്തിന് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി 4 ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 14 റണ്‍സ് വിട്ട് കൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി.

ഗുജറാത്ത് ലയണ്‍സ് രണ്ടാം ക്വാളിഫെയറില്‍ കൊല്‍ക്കത്ത -സണ്‍റൈസ് മത്സരത്തിലെ വിജയിയെ നേരിടും. ഇതില്‍ ജയിക്കുന്നവരെ ആയിരിക്കും മെയ് 29ന് ആര്‍സിബി ഫൈനലില്‍ നേരിടുക.


Read More >>