ജയസൂര്യയുടെ 'പ്രേതത്തെ' ക്യാമറയില്‍ പിടിച്ചു തുടങ്ങി

ജയസൂര്യയയെ കൂടാതെ അജുവര്‍ഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, വിജയ്ബാബു, ഷറഫുദ്ദീന്‍, പേളിമാനി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ജയസൂര്യയുടെ

സു..സു..സുധി വാത്മീകം എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രേതം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെ ചെറായിയില്‍ ആരംഭിച്ചു.ചിത്രത്തിന്റെ ആദ്യ ദിന ഷൂട്ടിംഗ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തു കൊണ്ട് ചിത്രത്തിലെ നായകന്‍ ജയസൂര്യ തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടത്.

ജയസൂര്യയയെ കൂടാതെ  അജുവര്‍ഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, വിജയ്ബാബു, ഷറഫുദ്ദീന്‍, പേളിമാനി, ആര്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ജിത്തു ദാമോദറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 'പുണ്യാളന്‍ അഗര്‍ബത്തീസ്', 'സു..സു..സുധി വാത്മീകം' എന്നീ ചിത്രങ്ങള്‍ക്കുശേഷം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് പ്രേതം.