നവാസുദ്ദീന്‍ സിദ്ധിഖിയുടെ 'രമണ്‍ രാഘവ് 2.o' ടീസര്‍ കാണാം

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അറുപതുകളുടെ പകുതിയില്‍ ബോംബെയില്‍ ജീവിച്ചിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ യതാര്‍ത്ഥ കഥയാണ് പ്രതിപാദിക്കുന്നത്.

നവാസുദ്ദീന്‍ സിദ്ധിഖിയുടെ

നവാസുദ്ദീന്‍ സിദ്ധിഖി ടൈറ്റില്‍ റോളില്‍ എത്തുന്ന ബോളിവുഡ് ചിത്രം 'രമണ്‍ രാഘവ് 2.0' യുടെ ടീസര്‍ പുറത്തിറങ്ങി. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അറുപതുകളുടെ പകുതിയില്‍ ബോംബെയില്‍ ജീവിച്ചിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ യതാര്‍ത്ഥ കഥയാണ് പ്രതിപാദിക്കുന്നത്.

ഇന്ത്യയിൽ ജീവിച്ചിരുന്നതിൽവച്ച് ഏറ്റവും ഭീകരനായ പരമ്പര കൊലയാളിയായിരുന്നു  രമണ്‍ രാഘവ്. ഏകദേശം 23 പേരെ പൊലീസിനോട് വെളിപ്പെടുത്തിയ രമണ്‍ രാഘവ് അതിൽകൂടുതൽപ്പേരെ വകവരുത്തിയതായാണ് അനൗദ്യോഗിക കണക്ക്. 1987-ല്‍ കോടതി ജീവപര്യന്തം ശിക്ഷിച്ച രാഘവ് 1995-ല്‍ മരണമടഞ്ഞു.

നവാസുദ്ദീന്‍ സിദ്ധിഖിക്ക് പുറമേ വിക്കി കൌശല്‍, വിപിന്‍ ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജൂണ്‍ 24-ന് തീയറ്ററുകളില്‍ എത്തും.