രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും

പ്രതിപക്ഷ ഉപനേതാവായി കെ.സി ജോസഫിനെയാണ് പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തുടരും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും

തിരുവനന്തപുരം:രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനം. ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഉമ്മന്‍ചാണ്ടിയാകും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിക്കുക. യുഡിഎഫിലെ ഘടക കക്ഷികള്‍ക്കിടയിലും ഇക്കാര്യത്തില്‍ ധാരണയായി.  പ്രതിപക്ഷ ഉപനേതാവായി കെ.സി ജോസഫിനെയാണ് പരിഗണിക്കുന്നതെന്നും സൂചനയുണ്ട്. യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തുടരും.

കോണ്‍ഗ്രസ് നിയമസഭാംഗങ്ങളുടെ യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കൂടി പങ്കെടുക്കും. ഈ യോഗത്തിന് ശേഷമാകും പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ഇത്തവണ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗവും ഐ ഗ്രൂപ്പുകാരാണ്. ഇതും രമേശ് ചെന്നിത്തലയ്ക്ക് അനുകൂല ഘടകമായി. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം തന്നെ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.