ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കും

കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം ഐ ഗ്രൂപ്പിനാണെന്നതും ചെന്നിത്തലയുടെ സാധ്യത കൂട്ടുന്നു. കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവയുടെ പരാജയം എ ഗ്രൂപ്പിന് തിരിച്ചടിയാകും.

ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഉമ്മന്‍ചാണ്ടി പിന്മാറുന്നതോടെ നേതൃസ്ഥാനം രമേശ് ചെന്നിത്തലയ്ക്കാകുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവായി ചെന്നിത്തല വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷം ഐ ഗ്രൂപ്പിനാണെന്നതും ചെന്നിത്തലയുടെ സാധ്യത കൂട്ടുന്നു. കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവയുടെ പരാജയം എ ഗ്രൂപ്പിന് തിരിച്ചടിയാകും.

യുഡിഎഫിന്റെ പരാജയത്തില്‍ മുന്നണിക്കും അതില്‍ കൂടുതല്‍ തനിക്കും പങ്കുണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ മുന്നണി ശക്തമായി തിരിച്ചുവരുമെന്നും പരാജയത്തിന്റെ കാരണം പാര്‍ട്ടി വിലയിരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.