സിപിഐഎം പ്രവര്‍ത്തകരെ തെരുവില്‍ നേരിടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമെന്ന് രമേശ് ചെന്നിത്തല

താന്‍ വഹിക്കുന്ന പദവിയെ കുറിച്ച് യാതൊരു ബോധവുമില്ലാതെ ഒരു ആര്‍എസ്എസ് പ്രചാരകന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....

സിപിഐഎം പ്രവര്‍ത്തകരെ തെരുവില്‍ നേരിടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമെന്ന് രമേശ് ചെന്നിത്തല

ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം നടത്തുന്ന സിപിഐഎം പ്രവര്‍ത്തകരെ തെരുവില്‍ നേരിടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. താന്‍ വഹിക്കുന്ന പദവിയെ കുറിച്ച് യാതൊരു ബോധവുമില്ലാതെ ഒരു ആര്‍എസ്എസ് പ്രചാരകന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു കേന്ദ്രമന്ത്രി ഇത്തരം തരംതാണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. അക്രമത്തിന് പ്രവര്‍ത്തകരെ പ്രേരിപ്പിക്കുന്ന ബിജെപി പ്രവണത ഗുരുതരമായ പ്രത്യാഘാതം വിളിച്ചു വരുത്തും. ഉത്തരവാദിത്വ ബോധമില്ലാത്ത സമീപനം അംഗീകരിക്കാന്‍ കഴിയില്ല- രമേശ് പറഞ്ഞു.

ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ് കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍മ്മ വേണമെന്ന പ്രസ്താവനയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.